
മനാമ: രാജ്യത്ത് നിന്നും പ്ലാസ്റ്റിക് ബാഗുകള്‍ ഒഴിവാക്കുന്നതിന് തീരുമാനം. ഇതിന്റെ ഭാഗമായി പ്ലാസ്റ്റിക് ബാഗുകള്‍ക്ക് പരിസ്ഥിതി സൗഹൃദമായ ഒരു ബദലായി ഒമാനില്‍ നിന്ന് സെയ്ന് ബാഗുകള്‍ ഇറക്കുമതി ചെയ്യാനുള്ള കരാറില്‍ പ്രാദേശിക എന്‍ജിനീയറിങ് കമ്പനി ധാരണാപത്രത്തില്‍ ഒപ്പുവെച്ചു.
ടി.എഫ് എന്‍ജിനീയറിംഗും സെയ്ന് ബാഗുമാണ് കരാറില്‍ ഒപ്പു വെച്ചത്്. റിപ്പബ്ലിക്ക് ഓഫ് ഇന്‍ഡോനേഷ്യ അടിസ്ഥാനമാക്കി ജൈവ ഉല്‍പ്പന്നങ്ങള്‍, പുനരുല്‍പ്പാദിപ്പിക്കാവുന്ന വസ്തുക്കള്‍ തുടങ്ങിയവയില്‍ നിന്നാണ് സെയ്ന് ബാഗുകള്‍ ഉല്‍പ്പാദിപ്പിക്കുന്നതെന്ന് ടി.എഫ് എഞ്ചിനീയിങ് മാനേജിങ് ഡയറക്ടര്‍ കെയ്ങ് മിഗ് പറഞ്ഞു.
100 ശതമാനവും കമ്പോസ്റ്റ് ചെയ്യാവുന്നതുമായ ഉല്‍പ്പന്നമാണ് കമ്പനിയുടേത്. ശേഷിപ്പുകള്‍ ഇല്ലാത്തതിനാല്‍ സമുദ്രങ്ങള്‍ക്കും ജലസ്രോതസുള്ക്കും ദോഷം വരുത്താത്തതും മൃഗങ്ങള്‍, പ്രകൃതി, മനുഷ്യര്‍ എന്നിവയ്ക്കെല്ലാം നിരുപദ്രവകാരിയുമാണ് ഈ ഉല്‍പ്പന്നം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.