Currency

ദുബായില്‍ വീണ്ടും മലയാളിക്ക് നറുക്കെടുപ്പ് ഭാഗ്യം; ആറര കോടി സമ്മാനം

സ്വന്തം ലേഖകന്‍Wednesday, August 1, 2018 12:37 pm

ദുബായ്: ഡ്യൂട്ടി ഫ്രീ മില്ലെനിയം മില്ലെനിയര്‍ പ്രമോഷന്‍ നറുക്കെടുപ്പില്‍ വീണ്ടും മലയാളിക്ക് കോടികളുടെ സമ്മാനം. കുവൈത്തില്‍ ജോലി ചെയ്യുന്ന സന്ദീപ് മേനോനാണ് 132ാമത് നറുക്കെടുപ്പില്‍ 6.85 കോടി രൂപ( 10 ലക്ഷം യുഎസ് ഡോളര്‍) സമ്മാനമായി ലഭിച്ചത്. 277 ാം സീരീസിലെ 2095 എന്ന ടിക്കറ്റ് നമ്പരിനാണ് സമ്മാനം.

ദുബായ് രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നാണ് സന്ദീപ് മേനോന്‍ ഭാഗ്യം കൊണ്ടുവന്ന 2095 നമ്പര്‍ ടിക്കറ്റ് വാങ്ങിയത്. മുന്‍പും ഓണ്‍ലൈന്‍ വഴി ഡ്യൂട്ടി ഫ്രീ ടിക്കറ്റുകള്‍ വാങ്ങിയിട്ടുണ്ട്. ജീവിതത്തില്‍ ആദ്യമായിട്ടാണ് ഒരു സമ്മാനം ലഭിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

നറുക്കെടുപ്പിന്റെ സര്‍പ്രൈസ് പ്രെമോഷനില്‍ രണ്ടു പേര്‍ക്ക് ആഡംബര കാറും ബൈക്കും സമ്മാനമായി ലഭിച്ചു. ഈജിപ്ഷ്യന്‍ പൗരനായ ഹോസ്സം ഹുസൈന്‍ സല്‍മാന്‍ ഒരു ബി.എം.ഡബ്ല്യൂ 750 ഐ ലക്ഷ്വറി സില്‍വര്‍ മെറ്റാലിക് കാര്‍ സ്വന്തമാക്കി. ഇന്ത്യന്‍ പ്രവാസിയായ ശാന്തി ബോസ് ബി.എം.ഡബ്ല്യൂ ആര്‍ നൈന്‍ ടി സ്‌ക്രാംബ്ലര്‍ ബൈക്കും സ്വന്തമാക്കി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x