
മനാമ: എല്ലാ മന്ത്രാലയങ്ങള്‍ക്കും ഗവണ്‍മെന്റ് സ്ഥാപനങ്ങള്‍ക്കുമായി ഏകീകൃത വെബ്‌സൈറ്റ് ആരംഭിക്കാനുള്ള പദ്ധതികള്‍ ആരംഭിച്ചു. കിരീടാവകാശിയും ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറും ആദ്യ ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫയുടെ പരിശ്രമത്തിന്റെ ഭാഗമായാണ് ഏകീകൃത വെബ്‌സൈറ്റ് നിലവില്‍ വരുന്നത്. വ്യവസായ- വാണിജ്യ- ടൂറിസം മന്ത്രാലയമാണ് പുതിയ വെബ്‌സൈറ്റ് തുടങ്ങുന്നകാര്യം അറിയിച്ചത്.
എല്ലാ മന്ത്രാലയങ്ങള്‍ക്കുമായുള്ള പുതിയ വെബ്‌സൈറ്റ് രാജ്യത്താകമാനം നടപ്പാക്കുന്ന വിഷന്‍ 2030ന്റെ ഭാഗമായാണ് നിലവില്‍ വരുന്നത്. പൗരന്‍മാര്‍, താമസക്കാര്‍, സന്ദര്‍ശകര്‍ എന്നിവര്‍ മന്ത്രാലയങ്ങളുമായി ബന്ധപ്പെടുന്നത് എളുപ്പമാക്കാനും ഇവര്‍ക്ക് നല്‍കുന്ന സേവനങ്ങളുടെ നിലവാരം മെച്ചപ്പെടുത്തുകയുമാണ് വെബ്സൈറ്റിലൂടെ ലക്ഷ്യമിടുന്നത്.
വെബ്‌സൈറ്റ് നിര്‍മ്മിക്കുന്നതിലൂടെ മന്ത്രാലയത്തിന് അതിന്റെ മൂല്യദായകര്‍ക്ക് നല്‍കിയിട്ടുള്ള എല്ലാ സേവനങ്ങളും എളുപ്പമാക്കാന്‍ സാധിക്കുമെന്നും വ്യവസായ- വാണിജ്യ- ടൂറിസം വകുപ്പ് മന്ത്രി സയ്യിദ് അല്‍ സയാനി പറഞ്ഞു. ഉപഭോക്താള്‍ക്ക് സമയം ലാഭിക്കാനും പ്രക്രിയകള്‍ എളുപ്പമാക്കാനുമാണ് ഇലക്ട്രോണിക് ഇടപാടുകളിലൂടെ മന്ത്രാലയം ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.