Currency

ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ഈ മാസം 21ന് ബലി പെരുന്നാള്‍

സ്വന്തം ലേഖകന്‍Sunday, August 12, 2018 10:50 am

ദുബായ്: സൗദിയിലും ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളിലും ഈ മാസം 21ന് ബലി പെരുന്നാള്‍. ഈ മാസം 20നാണ് അറഫാ സംഗമം. ഇന്നലെ വൈകുന്നേരത്തോടെയാണ് സൗദിയുടെ വിവധ ഭാഗങ്ങളില്‍ മാസപ്പിറവി കണ്ടത്. ഇതോടെ ഇന്നലെ ദുല്‍ഖഅദ് പൂര്‍ത്തിയാക്കി ഇന്ന് ദുല്‍ഹജ്ജ് മാസം പിറന്നു.

ഈ മാസം 20നാണ് ഹജ്ജിന് തുടക്കമാകുന്നത്. അറഫാ സംഗമത്തോടെയാണ് ഹജ്ജിന് തുടക്കമാവുക.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x