Currency

യാത്രാനിരക്കില്‍ വന്‍ ഇളവുകളുമായി എമിറേറ്റ്‌സ് എയര്‍ലൈന്‍സ്; 895 ദര്‍ഹത്തിന് ദുബായില്‍ നിന്ന് കൊച്ചിയിലേക്ക് പറക്കാം

സ്വന്തം ലേഖകന്‍Monday, August 13, 2018 1:10 pm

ദുബായ്: യാത്രാനിരക്കില്‍ വന്‍ ഇളവുകളുമായി എമിറേറ്റ്‌സ് എയര്‍ലൈന്‍സ്. ഇന്ത്യ ഉള്‍പ്പെടെ 70 രാജ്യാന്തര കേന്ദ്രങ്ങളിലേക്കാണ് ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവന്തപുരം, കൊച്ചി ഉള്‍പ്പടെയുള്ള സെക്ടറുകളിലേക്ക് ഇക്കണോമി ക്ലാസ്സില്‍ കുറഞ്ഞ നിരക്കിലുള്ള ടിക്കറ്റാണ് ലഭ്യമാകുക. ഈ മാസം 20 വരെയാണ് ബുക്കിങ്ങ് സൗകര്യം.

സെപ്റ്റംബര്‍ ഒന്നിനും 2019 മാര്‍ച്ച് 31നും ഇടയ്ക്കുള്ള യാത്രകള്‍ പ്രത്യേക നിരക്കില്‍ ബുക്ക് ചെയ്യാനും സാധിക്കും. എയര്‍ ഇന്ത്യ അടക്കമുള്ള മറ്റു വിമാനങ്ങളില്‍ നിരക്ക് കുത്തനെ ഉയര്‍ന്നിരിക്കുമ്പോളാണ് എമിറേറ്റ്‌സിന്റെ വമ്പന്‍ ആനുകൂല്യം എന്നതും ശ്രദ്ധേയമാണ്.

ഇളവുകള്‍ പ്രകാരം ദുബായില്‍ നിന്ന് കൊച്ചിയിലേക്ക് 895 ദര്‍ഹമാണ് ഇക്കണോമി ക്ലാസിലെ ഒരു ടിക്കറ്റിന്റെ നിരക്ക്. തിരുവനന്തപുരത്തേക്ക് 1006 ദര്‍ഹവും. ഡല്‍ഹി 1045 ദര്‍ഹം, മുംബൈ 995 ദര്‍ഹം, ബാങ്കോക്ക് 2345 ദര്‍ഹം, ടൊറന്റോ 4887 ദര്‍ഹം, കുവൈത്ത് 755 ദിര്‍ഹം, ബെയ്‌റൂട്ട് 945 ദര്‍ഹം, ലൊസാഞ്ചലസ് 4835 ദര്‍ഹം (എല്ലാം ഇക്കണോമി ക്ലാസ്) എന്നിങ്ങനെയാണ് നിരക്കുകള്‍. കൂടുതല്‍ വിവരങ്ങള്‍ എമിറേറ്റ്‌സ് വെബ്‌സൈറ്റില്‍ ലഭ്യമാണ്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x