
ദുബായ്: സൗദി അറേബ്യയില്‍ ജോലി ചെയ്യുന്ന മലയാളിക്ക് ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ ഏഴ് കോടി രൂപ (10 ലക്ഷം യുഎസ് ഡോളര്‍) സമ്മാനം. ജിദ്ദയിലെ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയില്‍ ജോലി ചെയ്യുന്ന ജെ.ഐ. ചാക്കോ(47) യെയാണ് ഭാഗ്യദേവത തുണച്ചത്. ചാക്കോ എടുത്ത 4960 നമ്പര്‍ ടിക്കറ്റിനാണ് സമ്മാനം.
വര്‍ഷങ്ങളായി താന്‍ ഈ നറുക്കെടുപ്പില്‍ പങ്കെടുത്തിരുന്നതായും ഈ ഒരു വിളിക്കായി കാത്തിരിക്കുകയായിരുന്നുവെന്നും ചാക്കോ പറഞ്ഞു. ദുബായില്‍ താമസിക്കുന്ന മലയാളി പുഷ്പരാജ് മണിയൂറിന് ബിഎം ഡബ്ലു കാറും തമിഴ്‌നാട് സ്വദേശി പെരിയ കറുപ്പന്‍ ചെല്ലയ്യക്ക് ഫെഡറിക്കിന് റേഞ്ച് റോവറും ലഭിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.