Currency

അസീസിയ- ഹറം ബസ് സര്‍വീസ് നിര്‍ത്തി

സ്വന്തം ലേഖകന്‍Thursday, August 16, 2018 2:38 pm

മക്ക: ഇന്ത്യന്‍ ഹാജിമാര്‍ക്ക് അസീസിയയില്‍ നിന്ന് ഹറമിലെത്താനുള്ള ‘അസീസിയ ട്രാന്‍സ്‌പോര്‍ട്ടേഷന്‍’ ബസ് സര്‍വീസ് ബുധനാഴ്ച രാത്രിയോടെ നിര്‍ത്തി. ഇനി ഹജ്ജ് കഴിഞ്ഞ് ഓഗസ്റ്റ് 26 മുതലേ അസീസിയ- ഹറം ബസ് സര്‍വീസ് ഉണ്ടാവൂ എന്ന് ഇന്ത്യന്‍ ഹജ്ജ് മിഷന്‍ അറിയിച്ചു.

മക്കയില്‍ തിരക്കേറിയ സാഹചര്യത്തില്‍ സൗദി അധികൃതരുടെ നിര്‍ദേശപ്രകാരമാണ് ബസ് സര്‍വീസ് നിര്‍ത്തിവെച്ചത്. അവസാന സംഘത്തില്‍ വരുന്ന ഇന്ത്യന്‍ ഹാജിമാര്‍ക്ക് ഹറമില്‍ പോയി ഉംറ നിര്‍വഹിക്കുന്നതിന് ഹജ്ജ് മിഷന്‍ പ്രത്യേകസൗകര്യം ഒരുക്കും.

മലയാളികള്‍ ഉള്‍പെടെ 1,1000 പേരാണ് അസീസിയയില്‍ താമസിക്കുന്നത്. 200 പേര്‍ക്ക് ഒരു ബസ് എന്ന നിലയിലാണ് ഇവിടെ സര്‍വീസ് നടത്തിയിരുന്നത്. ഹറമിലേക്ക് നിരന്തരം വരാതെ ഹാജിമാര്‍ ഇനി റൂമില്‍ കഴിയണമെന്നാണ് നിര്‍ദേശം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x