
ദുബായ്: പ്രളയക്കെടുതിയില്‍ കേരളത്തിന് കൈത്താങ്ങാകാന്‍ ഗള്‍ഫ് രാജ്യമായ യു.എ.ഇ രംഗത്ത്. കേരളത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി യു.എ.ഇ ദേശീയ അടിയന്തര സമിതിക്ക് രൂപം നല്‍കി. കേരളത്തെ സഹായിക്കാന്‍ യു.എ.ഇ രാഷ്ട്രനേതാക്കള്‍ രാജ്യനിവാസികളോട് ആഹ്വാനം ചെയ്തു.
യു.എ.ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് ആല്‍നഹ്‌യാന്റെ നിര്‍ദ്ദേശപ്രകാരമാണ് എമിറേറ്റ്‌സ് റെഡ്ക്രസന്റിന്റെ നേതൃത്വത്തില്‍ അടിയന്തര സമിതിക്ക് രൂപം നല്‍കിയത്. യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍മക്തൂം ട്വിറ്ററില്‍ അറബിയിലും ഇംഗ്ലീഷിലും മലയാളത്തിലുമായി ഇതിന്റെ വിശദാംശങ്ങള്‍ പങ്കുവെച്ചു.
യു.എ. ഇയുടെ വിജയത്തിന് എക്കാലവും ഒപ്പം നിന്നവരാണ് കേരള ജനത. നൂറ്റാണ്ടിലെ ഏറ്റവും കടുത്തപ്രളയത്തിലൂടെയാണ് അവര്‍ കടന്നുപോകുന്നത്. ഈ ബലി പെരുന്നാള്‍ വേളയില്‍ അവരെ സഹായിക്കാന്‍ നമുക്ക് പ്രത്യേക ഉത്തവാദിത്തമുണ്ടെന്ന് ശൈഖ് മുഹമ്മദ് ട്വിറ്ററില്‍ കുറിച്ചു.
വിവിധ സന്നദ്ധസംഘടനകള്‍ കൂടി ഉള്‍പ്പെടുന്ന സമിതി യു.എ.ഇയിലെ ഇന്ത്യന്‍ സമൂഹത്തിന്റെ കൂടി പിന്തുണയോടൊണ് സഹായം ശേഖരിച്ച് എത്തിക്കുക.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.