Currency

കേരളത്തിന് കൂടുതല്‍ സഹായങ്ങളുറപ്പാക്കി ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍

സ്വന്തം ലേഖകന്‍Thursday, August 23, 2018 6:36 pm

ഷാര്‍ജ: കേരളത്തിന്റെ പുനര്‍നിര്‍മിതിക്കായി കൂടുതല്‍ സഹായം ഉറപ്പാക്കാന്‍ തയാറാണെന്ന് ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍. ജീവകാരുണ്യ ഉല്‍പന്നങ്ങള്‍ അയക്കുന്ന പ്രക്രിയക്കു പുറമെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൂടുതല്‍ തുക സമാഹരിക്കാന്‍ അസോസിയേഷന്‍ നടപടി ഊര്‍ജിതമാക്കി.

എണ്ണമറ്റ സംഘടനകളുടെയും കൂട്ടായ്മകളുടെയും സഹകരണത്തോടെയാണ് വിഭവസമാഹരണം. സംഘടനകളുടെ വിഹിതം ഒന്നിച്ച് സംഭരിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറാനും അസോസിയേഷന്‍ തീരുമാനിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x