പരാതി ലഭിച്ചതിനെ തുടര്‍ന്ന് ദുബായ് പോലീസ് നടത്തിയ അന്വേഷണത്തിലാണ് മോര്‍ച്ചറിയില്‍ മൃതദേഹം ഉള്ളതായി വിവരം ലഭിച്ചത്.
ദുബായ്: വിസിറ്റ് വിസയില്‍ ദുബായിലെത്തിയ ഇടുക്കി നെടുങ്കണ്ടം സ്വദേശി സന്തോഷ് മൈക്കിളിന്റെ മൃതദേഹം അല്‍ഖൂസിലെ വിജനമായ സ്ഥലത്ത് കണ്ടെത്തി. തൊഴില്‍ തേടിയെത്തിയ സന്തോഷ് മൈക്കൾ (36) നെയാണ് കഴിഞ്ഞ വ്യാഴാഴ്ച മുതൽ കാണാതായത്, തുടര്‍ന്ന് ദുബായില്‍ ഉണ്ടായിരുന്ന സഹോദരി പുത്രന് പോലീസില്‍ പരാതി നല്‍കിയിരുന്നു.
പരാതി ലഭിച്ചതിനെ തുടര്‍ന്ന് ദുബായ് പോലീസ് നടത്തിയ അന്വേഷണത്തിലാണ് മോര്‍ച്ചറിയില്‍ മൃതദേഹം ഉള്ളതായി വിവരം ലഭിച്ചത്. ഏഴിന് അല്ഖൂസില് മരിച്ച നിലയില്‍ കണ്ടെത്തിയ സന്തോഷിന്റെ മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റുകയായിരുന്നു.
സഹോദരിപുത്രനായ സിജോ കെ.ജിയുടെ കൂടെയായിരുന്നു താമസം. അൽ ക്യുസ് മാളിനു സമീപം സന്തോഷിനു ഒരു ഹോട്ടലിൽ ജോലി ലഭിച്ചിരുന്നു, കഴിഞ്ഞ വ്യാഴാഴ്ച ജോലിയ്ക്ക് പോയി തിരിച്ചെത്തിയില്ലെന്നും സിജോ നേരത്തെ അറിയിച്ചിരുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.