Currency

എച്ച്1 ബി വിസ പ്രീമിയം പ്രോസസിങ് വീണ്ടും മരവിപ്പിച്ചു

സ്വന്തം ലേഖകന്‍Thursday, August 30, 2018 3:56 pm

വാഷിങ്ടണ്‍: എച്ച്1 ബി വിസയുടെ പ്രീമിയം പ്രോസസിങ് സസ്‌പെന്‍ഡ് ചെയ്ത നടപടി അടുത്ത വര്‍ഷം ഫെബ്രുവരി 19 വരെ നീട്ടി. നേരത്തേ ലഭിച്ച അപേക്ഷകള്‍ കെട്ടിക്കിടക്കുന്നതുമൂലമാണ് പ്രീമിയം പ്രോസസിങ് നിര്‍ത്തിവച്ചതെന്നാണു യുഎസ് വിശദീകരണം നല്‍കിയിരിക്കുന്നത്.

കഴിഞ്ഞ മാര്‍ച്ചില്‍ സെപ്റ്റംബര്‍ 10 വരെ ഈ നടപടി നിര്‍ത്തിവച്ചിരുന്നു. സാധാരണ ആറു മാസം സമയം എടുക്കുന്ന എച്ച്1 ബി വിസ അപേക്ഷയിലുള്ള നടപടികള്‍ 15 ദിവസംകൊണ്ടു തീര്‍പ്പാക്കുന്നതാണു പ്രീമിയം പ്രോസസിങ്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x