Currency

കേരളത്തിന് കൈത്താങ്ങായി ദുബായ് ഇസ്ലാമിക് ബാങ്ക് 9.5 കോടി രൂപ നല്‍കി

സ്വന്തം ലേഖകന്‍Friday, August 31, 2018 12:23 pm

ദുബായ്: കേരളത്തെ കൈവിടാതെ സഹായഹസ്തവുമായി രംഗത്ത് വന്നിരിക്കുകയാണ് യുഎഇയിലെ ദുബായ് ഇസ്ലാമിക് ബാങ്ക്. അഞ്ച് മില്യണ്‍ ദിര്‍ഹമാണ് ദുബായ് ഇസ്ലാമിക് ബാങ്ക് കേരളത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കിയത്. ഏകദേശം 9.5 കോടി രൂപ.

മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഹ്യൂമാനിറ്റേറിയന്‍ ആന്റ് ചാരിറ്റി എസ്റ്റാബ്ലിഷ്‌മെന്റിനാണ് ബാങ്ക് തുക കൈമാറിയിരിക്കുന്നത്. എല്ലാ വ്യവസായികളും സംരംഭങ്ങളും കേരളത്തെ സഹായിക്കണമെന്ന ഖലീഫമാരുടെ നിര്‍ദേശം പിന്തുടര്‍ന്നാണ് ബാങ്കിന്റെ തീരുമാനം. കേരളത്തിലെ സഹോദരങ്ങളുടെ ദുരിതമകറ്റാന്‍ ഈ തുക പൂര്‍ണമായും ഉപയോഗിക്കുമെന്ന് എംബിആര്‍സിഎച്ച് ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് വൈസ് ചെയര്‍മാന്‍ പറഞ്ഞു.

ലോകമെമ്പാടുമുള്ള സന്നദ്ധപ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുകയെന്ന സര്‍ക്കാര്‍ ലക്ഷ്യം പ്രാവര്‍ത്തികമാക്കാന്‍ ഉത്തരവാദിത്തമുണ്ടെന്നായിരുന്നു സംഭാവന നല്‍കി കൊണ്ട് ഇസ്ലാമിക് ബാങ്ക് പറഞ്ഞത്. നേരത്തെ ദുബായില്‍ നിന്നുള്ള വിമാനക്കമ്പനിയായ സ്‌കൈകാര്‍ഗോ കേരളത്തിലെ ദുരിതബാധിതര്‍ക്കായി 175 ടണ്ണിലേറെ സാധനങ്ങള്‍ നല്‍കിയിരുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x