
കുവൈത്ത് സിറ്റി: കുവൈത്തില്‍ ഉപയോഗ യോഗ്യമല്ലാത്ത ഭക്ഷ്യ വസ്തുക്കളുടെ അളവ് കൂടിവരുന്നു. രാജ്യത്ത് പ്രതിദിനം ഏകദേശം 1400 കിലോയിലധികം ഭക്ഷ്യ വസ്തുക്കളാണ് നശിപ്പിക്കേണ്ടി വരുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി. രാജ്യത്തെ വിപണിയില്‍ വില്‍ക്കുന്ന ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം ഉറപ്പാക്കാന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കും.
2017 ഡിസംബര്‍ ഒന്ന് മുതല്‍ 2018 ജൂലൈ ഒന്ന് വരെയുള്ള കാലയളവില്‍ ഭക്ഷ്യയോഗ്യമല്ലാത്ത 260 ടണ്‍ ഭക്ഷ്യവസ്തുക്കളാണ് നശിപ്പിച്ചത്. ഓരോ ദിവസവും ശരാശരി 1400 കിലോ ഭക്ഷ്യവസ്തുക്കള്‍ ഉപയോഗയോഗ്യമല്ലാത്തതിന്റെ പേരില്‍ നശിപ്പിക്കേണ്ടി വരുന്നതായും വകുപ്പ് ഡയറക്ടര്‍ ജനറല്‍ ഈസ അല്‍ കന്ദരി പറഞ്ഞു. 2017 ഒക്ടോബര്‍ മുതല്‍ വിവിധ ഗവര്‍ണറേറ്റുകളിലെ വിപണികളില്‍ നിന്ന് 2.52 ഭക്ഷ്യ സാമ്പിളുകളാണ് പരിശോധിച്ചത്. തത്സമയം തന്നെ ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം പരിശോധിക്കാന്‍ സംവിധാനമുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.