Currency

കൊല്ലം സ്വദേശി ദുബായില്‍ കെട്ടിടത്തില്‍നിന്നു വീണ് മരിച്ചു

സ്വന്തം ലേഖകന്‍Tuesday, September 4, 2018 2:08 pm

ദുബായ്: ദുബായില്‍ കെട്ടിടത്തിനു മുകളില്‍ നിന്നു വീണു യുവാവ് മരിച്ചു. കിളികൊല്ലൂര്‍ മൂന്നാംകുറ്റി സന്‍സീര്‍ മന്‍സിലില്‍ അബ്ദുല്‍ സലാമിന്റെ മകന്‍ ഷെഫീര്‍ (32) ആണു മരിച്ചത്.

ദുബായിലെ പ്രമുഖ ജ്വല്ലറി സ്ഥാപനത്തില്‍ ജീവനക്കാരനായിരുന്നു. ഉച്ചഭക്ഷണത്തിനുശേഷം കെട്ടിടത്തിനു മുകളില്‍ നില്‍ക്കുമ്പോള്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഷെഫീര്‍ താഴേക്കു വീഴുകയായിരുന്നു എന്നാണു വീട്ടുകാര്‍ക്കു ലഭിച്ച വിവരം. ഭാര്യ: ബജീര. മകള്‍: ആയിഷ.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x