
ദുബായ്: യു.എ.ഇ പ്രഖ്യാപിച്ച പൊതുമാപ്പ് 38 നാളുകള്‍ പിന്നിടുമ്പോള്‍ അപേക്ഷകരുടെ എണ്ണത്തില്‍ വന്‍വര്‍ധന. ദുബായ് അവീര്‍ ഉള്‍പ്പെടെ എല്ലാ പൊതുമാപ്പ് കേന്ദ്രങ്ങളിലും നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. രേഖകള്‍ ശരിപ്പെടുത്താനും നാട്ടിലേക്ക് മടങ്ങാനുമായി വിവിധ കേന്ദ്രങ്ങളില്‍ ആയിരക്കണക്കിന് ആളുകളാണ് എത്തിയത്.
ആഗസ്റ്റ് ഒന്നിന് ആരംഭിച്ച പൊതുമാപ്പ് നടപടികള്‍ അടുത്ത മാസം 31 വരെയാണ്. അനധികൃതമായി രാജ്യത്തു തങ്ങിയ എണ്ണായിരത്തോളം പേരുടെ താമസം നിയമവിധേയമാക്കാന്‍ ദുബായ് ആമിര്‍ സെന്ററുകള്‍ മുഖേന സാധിച്ചു. 2344 പേര്‍ വിസ റദ്ദാക്കാന്‍ അപേക്ഷ നല്‍കി. അവീറിലെ പൊതുമാപ്പ് കേന്ദ്രത്തിലും നല്ല തിരക്കാണ് അനുഭവപ്പെടുന്നത്.
രാവിലെ 8 മണിക്ക് മുന്‍പ് തന്നെ നൂറുകണക്കിന് അപേക്ഷകരാണ് ദിവസേന ഇവിടെ എത്തുന്നത്. ആര്‍.ടി.എ ഇവിടേക്ക് ബസ് സൗകര്യവും ഏപ്പെടുത്തിയിട്ടുണ്ട്. പൊതുമാപ്പ് തീര്‍ന്നാലുടന്‍ വ്യാപക പരിശോധനയിലൂടെ നിയമലംഘകരെ കണ്ടെത്തി ശിക്ഷിക്കുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.