Currency

ദുബായില്‍ ഇന്ത്യക്കാരന്റെ നേതൃത്വത്തില്‍ 10 പേര്‍ ചേര്‍ന്ന് ഭാഗ്യം പരീക്ഷിച്ചു; 7 കോടി രൂപ സമ്മാനം

സ്വന്തം ലേഖകന്‍Wednesday, September 12, 2018 1:25 pm

ദുബായ്: ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ ഇന്ത്യക്കാരന്റെ നേതൃത്വത്തിലെടുത്ത ടിക്കറ്റിന് ഒരു മില്യണ്‍ യുഎസ് ഡോളര്‍ (ഏതാണ്ട് ഏഴു കോടി 25 ലക്ഷം രൂപ) സമ്മാനം ലഭിച്ചു. ദുബായില്‍ ഷോറൂം മാനേജറായ പഞ്ചാബ് സ്വദേശി ഗുര്‍മിത് സിങ്(38) ആണ് ഭാഗ്യവാന്‍. കൂടെ ജോലി ചെയ്യുന്ന ഇന്ത്യ, ബംഗ്ലദേശ്, ഫിലിപ്പിന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള ഒന്‍പതു പേരുമായി ചേര്‍ന്നാണ് 1197 നമ്പര്‍ ടിക്കറ്റ് ഓണ്‍ലൈനിലൂടെ എടുത്തത്.

നേരത്തെയും നറുക്കെടുപ്പില്‍ പങ്കെടുത്തിട്ടുള്ള ഇദ്ദേഹം ഇതാദ്യമായി മറ്റു ഒന്‍പതു പേരെകൂടി കൂട്ടുകയായിരുന്നു. എന്നെങ്കിലും തനിക്ക് സമ്മാനം ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നതായി കഴിഞ്ഞ 16 വര്‍ഷമായി യുഎഇയില്‍ ജോലി ചെയ്യുന്ന ഗുര്‍മിത് സിങ് പറഞ്ഞു. സമ്മാനത്തുക 10 പേരും തുല്യമായി ഭാഗിച്ചെടുക്കും.10 പേരും അല്‍ ഫത്തിം ട്രേഡിങ് എന്റര്‍പ്രൈസിലെ ജീവനക്കാരാണ്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x