
ആല്‍ബര്‍ട്ട: ആല്‍ബര്‍ട്ടയിലെ മിനിമം വേജ് ഒരു മണിക്കൂര്‍ ജോലിക്ക് 15 ഡോളര്‍ ഉയര്‍ത്തുമെന്ന് ലേബര്‍ മന്ത്രി. 15 ഡോളര്‍ വേതനമാക്കി ഉയര്‍ത്തിയത് തൊഴിലാളികള്‍ക്ക് ഏറെ ഗുണകരമാകും. കാനഡയില്‍ ഏറ്റവും ഉയര്‍ന്ന വേതനം പ്രഖ്യാപിച്ചിരിക്കുന്ന പ്രദേശം കൂടിയാണ് ആല്‍ബര്‍ട്ട.
പുതിയ തീരുമാനം തൊഴിലാളികള്‍ക്കും ബിസിനസുകാര്‍ക്കും ഒരു പോലെ പ്രയോജനം ചെയ്യുമെങ്കിലും പല ഉടമസ്ഥരും ഇത് അംഗീകരിക്കാന്‍ തയ്യാറായിട്ടില്ല. കഴിഞ്ഞ വര്‍ഷം 13.60 ഡോളര്‍ ഉയര്‍ത്തിയതാണ് ഇപ്പോള്‍ 15 ലേക്ക് വര്‍ദ്ധിപ്പിച്ചത്.
വേതനവര്‍ദ്ധനവ് നിരവധി കുടുംബങ്ങള്‍ക്ക് പ്രയോജനകരമാകും. വേതനവര്‍ദ്ധനവ് ഗുണകരമാകുന്നവരില്‍ കൂടുതലും 20 വയസും അതില്‍ കൂടുതലോ പ്രായമുള്ളവരായിരിക്കും. കൂടാതെ 60 ശതമാനം സ്ത്രീകളും, ബാക്കി കുട്ടികളുമായിരിക്കുമെന്ന് അധികൃതര്‍ പറയുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.