Currency

വിദേശയാത്ര കഴിഞ്ഞെത്തുന്നവര്‍ക്ക് കാനഡയില്‍ 14 ദിവസത്തെ നിര്‍ബന്ധിത ഐസൊലേഷന്‍

സ്വന്തം ലേഖകന്‍Thursday, March 26, 2020 11:17 am
canada-covid
Nominations-2020

ടോറോന്റോ: വിദേശയാത്ര കഴിഞ്ഞു കാനഡയിലേക്കു തിരിച്ചെത്തുന്നവര്‍ക്ക് 14 ദിവസത്തെ നിര്‍ബന്ധിത ഐസൊലേഷന്‍ നടപ്പാക്കൊനുങ്ങി ആരോഗ്യ മന്ത്രാലയം. ക്വാറന്റൈന്‍ ആക്ടിനു കീഴിലാണ് നിയന്ത്രണം കര്‍ശനമാക്കുന്നതെന്ന് സെനറ്റില്‍ സംസാരിക്കവെ ആരോഗ്യ മന്ത്രി പാറ്റി ഹജ്ഡു വ്യക്തമാക്കി.

വിദേശ രാജ്യങ്ങളില്‍ നിന്നെത്തുവരെ സ്വയം ഐസൊലേഷനില്‍ പറഞ്ഞുവിടുകയെന്നത് നിയമപരമായ ബാധ്യതയാണെന്ന് ഡെപ്യൂട്ടി പ്രധാമന്ത്രി ക്രിസ്റ്റിയ ഫ്രീലാന്‍ഡും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു. അവശ്യസേവനങ്ങളെ ഒഴിവാക്കിയിട്ടുണ്ട്. സര്‍ക്കാര്‍ നിര്‍ദേശം ലംഘിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കും. യാത്രക്കാരുടെ വിവരങ്ങള്‍ ഉദ്യോഗസ്ഥര്‍ ശേഖരിക്കുന്നുണ്ട്. ആരോഗ്യസംരക്ഷണ നിര്‍ദേശങ്ങള്‍ ഇവര്‍ പാലിക്കുന്നുണ്ടോയെന്നു കൃത്യമായി പരിശോധിക്കുമെന്നും വ്യക്തമാക്കി.


MONIER (1)

പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x