
ദുബായ്: ആര്‍ടിഎ (ദുബായ് റോഡ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി) ഉപയോക്താക്കള്‍ക്കു ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചു പിഴ അടയ്ക്കാന്‍ സംവിധാനം ഏര്‍പ്പെടുത്തി. ബാങ്ക് പലിശയില്ലാതെ ഒറ്റയടിക്കോ പല തവണകളായോ പിഴ അടയ്ക്കാവുന്ന സംവിധാനം ഏഴു ബാങ്കുകളുമായി സഹകരിച്ചാണു നടപ്പാക്കുന്നത്. യുഎഇയില്‍ എവിടെയും റജിസ്റ്റര്‍ ചെയ്ത വാഹനങ്ങള്‍ക്കും ഇങ്ങനെ പിഴ അടയ്ക്കാം.
മഷ്‌റെക് ബാങ്ക്, അബുദാബി കൊമേഴ്‌സ്യല്‍ ബാങ്ക്, ദുബായ് ഇസ്ലാമിക് ബാങ്ക്, എമിറേറ്റ്‌സ് എന്‍ബിഡി, നൂര്‍ ബാങ്ക്, എമിറേറ്റ്‌സ് ഇസ്ലാമിക് ബാങ്ക്, കൊമേഴ്‌സ്യല്‍ ബാങ്ക് ഇന്റര്‍നാഷനല്‍ എന്നീ ബാങ്കുകളുടെ കാര്‍ഡുകള്‍ ഉപയോഗിക്കാം. ആര്‍ടിഎ ദുബായ് ആപ്പ് മുഖേന ഈ സൗകര്യം പ്രയോജനപ്പെടുത്താം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.