
കാനഡ: ബ്രിട്ടീഷ് കൊളംബിയിലെ പ്രധാന ബസ് സര്‍വ്വീസായ ഗ്രേഹൗണ്ട് സര്‍വ്വീസ് നിര്‍ത്തുന്നു. ഒക്ടോബര്‍ 31 മുതല്‍ രാജ്യത്തെ സേവനങ്ങള്‍ അവസാനിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട് പുറത്ത് വന്നിരിക്കുന്നത്. ബസ് സര്‍വ്വീസ് അവസാനിക്കുമ്പോള്‍ യാത്രകള്‍ക്ക് റെയില്‍ സര്‍വ്വീസുകള്‍ അടക്കം സംവിധാനം പുതിയതായി കൊണ്ടുവരണമെന്നാണ് നിര്‍ദ്ദേശം ഉയരുന്നത്.
കുടംബങ്ങള്‍ക്കും, വിദ്യാര്‍ത്ഥികള്‍ക്കും, പ്രായമായവര്‍ക്കുമെല്ലാം മികച്ച രീതീയില്‍ യാത്ര സേവനം ഒരുക്കിയിരുന്ന കമ്പനിയാണ് ഗ്രേഹൗണ്ട്. കൂടാതെ വ്യവസായികള്‍ക്ക് കൊറിയര്‍ ഗുഡ്സ് കമ്പനിയായും ഇത് പ്രവര്‍ത്തിച്ചിരുന്നു.
അതേസമയം പ്രിന്‍സ് റൂപേര്‍ട്ട, പ്രിന്‍സ് ജോര്‍ജ്. ഡോസണ്‍ ക്രീക്ക്, ഫോരട്ട് സെന്റ് ജോണ്ഡ, ഫോര്‍ട്ട് നെല്‍സണ്‍ തുടങ്ങിയ മേഖലകളെ ബന്ധിപ്പിച്ച് ബിസി ബസുകള്‍ തുടങ്ങിയിട്ടുണ്ട്. 35 ഡോളറിനും 45 നുമിടയിലാണ് നിരക്ക് ഈടാക്കുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.