Currency

ജോലിയില്‍ നിന്ന് വിരമിച്ച പ്രവാസികള്‍ക്ക് ദീര്‍ഘകാല വിസ പ്രഖ്യാപിച്ച് യു.എ.ഇ മന്ത്രിസഭ

സ്വന്തം ലേഖകന്‍Monday, September 17, 2018 12:17 pm

ദുബായ്: ജോലിയില്‍ നിന്ന് വിരമിച്ച പ്രവാസികള്‍ക്ക് രാജ്യത്ത് തുടരാന്‍ യു.എ.ഇ മന്ത്രിസഭ ദീര്‍ഘകാല വിസ പ്രഖ്യാപിച്ചു. അടുത്തവര്‍ഷം മുതലാണ് അഞ്ച് വര്‍ഷം കാലാവധിയുള്ള വിസ നിലവില്‍ വരിക. വിസക്ക് അപേക്ഷിക്കാനുള്ള യോഗ്യതകളും മന്ത്രിസഭ പ്രഖ്യാപിച്ചു.

55 വയസ് പിന്നിട്ട് ജോലിയില്‍ നിന്ന് വിരമിക്കുന്നവര്‍ക്ക് യു.എ.ഇയില്‍ തങ്ങാന്‍ അവസരം നല്‍കുന്നതാണ് പുതിയ വിസ. യു എ ഇയിലെ കെട്ടിടങ്ങളിലോ ഭൂമിയിലോ 20 ലക്ഷം ദിര്‍ഹമിന്റെ നിക്ഷേപമുള്ളവര്‍, 10 ലക്ഷം ദിര്‍ഹമില്‍ കുറയാത്ത സമ്പാദ്യമുള്ളവര്‍, അല്ലെങ്കില്‍ മാസം 20,000 ദിര്‍ഹമിന്റെ വരുമാനമുള്ളവര്‍ ഇവര്‍ക്കാണ് ദീര്‍ഘകാല വിസ ലഭിക്കുക.

അഞ്ചു വര്‍ഷമാണ് വിസയുടെ കാലാവധി. ആവശ്യമെങ്കില്‍ വിസ പിന്നീട് പുതുക്കാനും സൗകര്യമുണ്ടാകുമെന്ന് മന്ത്രിസഭ വ്യക്തമാക്കി. നേരത്തേ റിട്ടയര്‍മെന്റ് പ്രായം കഴിഞ്ഞവര്‍ക്ക് നിക്ഷേപ വിസ, പാരന്റ് വിസ എന്നിവ മാത്രമാണ് അനുവദിച്ചിരുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x