Currency

ഷാര്‍ജയില്‍ കൂടുതല്‍ സര്‍വീസ് സ്റ്റേഷനുകള്‍ ആരംഭിക്കാനൊരുങ്ങി ‘ഇനോക്’

സ്വന്തം ലേഖകന്‍Tuesday, September 18, 2018 1:06 pm

ഷാര്‍ജ: ഷാര്‍ജയില്‍ കൂടുതല്‍ സര്‍വീസ് സ്റ്റേഷനുകള്‍ ആരംഭിക്കാനൊരുങ്ങി എമിറേറ്റ്‌സ് നാഷണല്‍ ഓയില്‍ കമ്പനി ഗ്രൂപ്പ്. അടുത്ത അഞ്ച് വര്‍ഷത്തിനകം എമിറേറ്റില്‍ 25ലധികം സര്‍വീസ് സ്റ്റേഷനുകള്‍ ഒരുക്കാനാണ് ഇനോകിന്റെ ലക്ഷ്യം. ആധുനിക ഉപകരണങ്ങള്‍ ഉള്‍ക്കൊള്ളുന്നതും ജനങ്ങള്‍ക്ക് ഉന്നത നിലവാരത്തിലുള്ള സേവനങ്ങള്‍ ലഭ്യമാക്കുന്നതുമായിരിക്കും സ്റ്റേഷനുകള്‍.

സഹകരണവും പരസ്പര ഏകോപനവും ശക്തിപ്പെടുത്തുകയും എമിറേറ്റിന്റെ സുസ്ഥിര സാമ്പത്തിക വികസനത്തിന് മുതല്‍ക്കൂട്ടാവുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് വികസന പദ്ധതി. ഷാര്‍ജയില്‍ വികസന സാഹചര്യം ഒരുക്കാനും നാമ്പത്തിക വിഷയങ്ങളില്‍ താല്‍പര്യം സൃഷ്ടിക്കാനും ഇനോക് ഉള്‍പ്പെടെയുള്ള കമ്പനികളുടെ സഹകരണം ഗുണം ചെയ്യുമെന്നാണ് അധികൃതരുടെ വിലയിരുത്തല്‍.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x