
ദുബായ്: അടുത്ത വര്‍ഷം മുതല്‍ യു.എ.ഇയില്‍ സിഗററ്റുകള്‍ക്ക് ഡിജിറ്റല്‍ സ്റ്റാമ്പ് പതിക്കും. നികുതി വെട്ടിപ്പ് തടയാനുള്ള സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് നടപടി. പുകയില ഉല്പന്നങ്ങളുടെ കള്ളക്കടത്ത് തടയുന്നതിനും വരുമാന നഷ്ടം ഇല്ലാതാക്കുന്നതിനും ഈ സംവിധാനം ഉപകരിക്കുമെന്നാണ് പ്രതീക്ഷ.
യു.എ.ഇയിലെ പുകയില ഉല്പന്ന വില്പനയില് 30 ശതമാനം അനധികൃതമായി ഇറക്കുമതി ചെയ്തവയാണെന്നാണ് വിലയിരുത്തല്‍. പോയ വര്‍ഷം പുകയില ഉല്പന്നങ്ങളുടെ വില ഇരട്ടിപ്പിച്ചതോടെ അനധികൃത ഇറക്കുമതി വര്‍ധിക്കുകയും ചെയ്തു. ഇറാഖ്, സിറിയ, ഇറാന് രാജ്യങ്ങളില്‍ നിന്നാണ് കൂടുതലും പുകയില ഉല്പന്നങ്ങളുടെ അനധികൃത ഇറക്കുമതി നടത്തുന്നത്.
ഈ സാഹചര്യത്തില്‍ സിഗററ്റ് ബണ്ടിലുകള്ക്കാവും ഇപ്പോള്‍ ഡിജിറ്റല്‍ സ്റ്റാമ്പ് നിര്‍ബന്ധമാക്കുക. ഭാവിയില്‍ യു.എ.ഇയില്‍ വില്‍ക്കുന്ന ഓരോ ഉല്പന്നത്തിലും ബാധകമാക്കും. സ്റ്റാമ്പില്ലാത്ത ഉല്പന്നങ്ങള് കൈ വശം വെക്കുന്നവരും വില്ക്കാന് തങ്ങളുടെ സംവിധാനം അനുവദിക്കുന്നവരും ശിക്ഷക്ക് വിധേയരാകും. സ്റ്റാമ്പ് കേടുവരുത്തിയതായി ബോധ്യപ്പെട്ടാലും പിഴ വിധിക്കും. പുകയില ഉല്പന്നങ്ങളില് ഡിജിറ്റല്‍ സ്റ്റാമ്പ് ഏര്‍പ്പെടുത്തുന്ന മേഖലയിലെ ആദ്യ രാജ്യമായിരിക്കും യു.എ.ഇ.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.