Currency

ഷാര്‍ജയില്‍ തസ്ജീല്‍ വാഹന പരിശോധന- രജിസ്‌ട്രേഷന്‍ കേന്ദ്രം തുറന്നു

സ്വന്തം ലേഖകന്‍Thursday, September 20, 2018 1:25 pm

ഷാര്‍ജ: ഷാര്‍ജയിലെ അബൂ ഷഗാറയില്‍ തസ്ജീല്‍ പുതിയ വാഹന പരിശോധന- രജിസ്‌ട്രേഷന്‍ കേന്ദ്രം തുറന്നു. ഷാര്‍ജ പൊലീസുമായി സഹകരിച്ചാണ് നടപടി.

ശനിയാഴ്ച മുതല്‍ വ്യാഴാഴ്ച വരെ രാവിലെ ഏഴിനും രാത്രി ഒമ്പതിനുമിടയില്‍ വാഹന പരിശോധനയും രജിസ്‌ട്രേഷനും ഈ കേന്ദ്രത്തില്‍ നടത്താന്‍ സാധിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. തസ്ജീലിന്റെ ഉപഭോക്തൃ കേന്ദ്രീകൃത സമീപനത്തിന്റെയും പുതിയ സേവനങ്ങള്‍ ആരംഭിക്കാനുള്ള നടപടികളുടെയും ഭാഗമായാണ് ഷാര്‍ജയിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിച്ചത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x