
മനാമ: ബഹ്റൈനില്‍ തൊഴില്‍ നഷ്ടപ്പെടുകയോ തൊഴില്‍ ലഭിക്കാതിരിക്കുകയോ ചെയ്യുന്ന പ്രവാസികളുടെ എണ്ണം ദിനം പ്രതി വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ബഹ്റൈന്‍ കേരളീയസമാജം ജോബ് സെല്‍ ബികെഎസ് ടോസ്റ്റ് മാസ്റ്റേര്‍സുമായി സഹകരിച്ച് തൊഴില്‍ അന്വേഷകര്‍ക്കായി ഇന്റര്‍വ്യൂ പരിശീലന ക്ലാസ്സ് സംഘടിപ്പിക്കുന്നത്.
സെപ്റ്റംബര്‍ 22 ശനിയാഴ്ച രാത്രി 8.30 നു ബാബുരാജ് ഹാളില്‍ കേരളീയ സമാജം ടോസ്റ്റ് മാസ്റ്റര്‍ ക്ലബ് മുന്‍ പ്രസിഡന്റ് ആയിരുന്ന വിബീഷ് ലക്ഷ്മണന്‍ പരിശീലന പരിപാടിക്ക് നേതൃത്വം നല്‍കും. സമാജം അംഗങ്ങള്‍ക്കും അല്ലാത്തവര്‍ക്കും പങ്കെടുക്കാവുന്നതാണു. രജിസ്റ്റേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും ജോബ് സെല്‍ കണ്‍വീനര്‍ സുനില്‍ തോമസുമായി 32232491 ബന്ധപ്പെടുക.
തൊഴില്‍ അന്വേഷകര്‍ ജോബ് സെല്‍ പ്രസിദ്ധപ്പെടുത്തിയിരിക്കുന്ന bksjobcell@gmail.com മെയില്‍ ഐഡിയില്‍ അവരുടെ ബയോഡാറ്റ അയച്ചു കഴിഞ്ഞാല്‍ ജോബ് സെല്‍ അവരുടെ നിശ്ചിത യോഗ്യതയ്ക്കനുസരിച്ച് ഉദ്യോഗാര്‍ഥികളുടെ ബയോഡാറ്റ ആവശ്യമുള്ള സ്ഥാപനങ്ങളിലേയ്ക്ക് കൈമാറുന്ന ഇടനിലക്കാരായി മാത്രമാണ് പ്രവര്‍ത്തിക്കുക.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.