Currency

ദുബായില്‍ വമ്പന്‍ പുസ്തക മേള വരുന്നു

സ്വന്തം ലേഖകന്‍Sunday, September 23, 2018 11:48 am

ദുബായ്: യു.എ.ഇയിലെ അക്ഷര സ്‌നേഹികള്‍ പ്രത്യേകിച്ച് മലയാളികള്‍ ഏറ്റവുമധികം കാത്തിരിക്കുന്ന ആഘോഷമാണ് ഷാര്‍ജ അന്താരാഷ്ട്ര പുസ്തക മേള. മേളയുടെ 37ാം എഡീഷന്‍ കൃത്യം 40 ദിവസം കഴിഞ്ഞാല്‍ ആരംഭിക്കും. 10 ദിവസം നീളുന്ന മേളയില്‍ വിവിധ ഭാഷകളിലായി ആയിരക്കണക്കിന് പുതിയ പുസ്തകങ്ങളാണ് പുറത്തിറങ്ങുക.

എന്നാല്‍ ഷാര്‍ജ മേളക്ക് മുന്‍പ് ദുബായില്‍ വരുന്നുണ്ട് ഒരു പുസ്തക മേള. 80 ശതമാനം വരെ വിലക്കിഴിവില്‍ പുസ്തകങ്ങള്‍ ലഭ്യമാകുമെന്നാണ് പ്രാഥമിക വിവരം. ബിഗ് ബാഡ് വൂള്‍ഫ് ബുക് സെയില്‍ ഒക്‌ടോബര്‍ 18നാണ് ആരംഭിക്കുക. സ്ഥലം: ദുബായ് സ്റ്റുഡിയോ സിറ്റി. ചുരുങ്ങിയത് 50 ശതമാനമാണ് വിലക്കിഴിവ്. നോവല്‍, കല, ചരിത്രം, ഡിസൈന്‍, പാചകം എന്നിങ്ങനെ വിവിധ വിഭാഗം പുസ്തകങ്ങള്‍. മേളയിലേക്ക് പ്രവേശിക്കാന്‍ ഫീസില്ല, രാത്രിയെന്നോ പകലെന്നോ ഇല്ല. മുഴുവന്‍ സമയവും തുറന്നിട്ടിരിക്കും. മലേഷ്യയില്‍ 2009ല്‍ ആരംഭിച്ച ബിഗ് ബാഡ് വോള്‍ഫ് ബുക്‌സെയില്‍ ജക്കാര്‍ത്ത, മനില, കൊളംബോ, ബാങ്കോക്, തായ്‌പേയ് എന്നിവിടങ്ങളില്‍ നേരത്തേ ഇത്തരം വമ്പന്‍ മേളകള്‍ സംഘടിപ്പിച്ചിട്ടുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x