
ദുബായ്: പത്താം വര്‍ഷത്തേക്കു കുതിക്കുന്ന ദുബായ് മെട്രോയ്ക്ക് പുതിയ അന്‍പതു ട്രെയിനുകള്‍. ആദ്യ ട്രെയിന്‍ നവംബറിലും അവസാനത്തെ ട്രെയിന്‍ അടുത്തവര്‍ഷം ഒക്ടോബറിലും എത്തുമെന്ന് ആര്‍ടിഎ ബോര്‍ഡ് ഓഫ് എക്‌സിക്യൂട്ടീവ് ഡയറക്ടേഴ്‌സ് ചെയര്‍മാന്‍ മാത്തര്‍ അല്‍ തായര്‍ പറഞ്ഞു. പോളണ്ട് അല്‍സ്റ്റോം കമ്പനിയാണ് ട്രെയിന്‍ നിര്‍മിക്കുന്നത്. സുരക്ഷാ സംവിധാനങ്ങള്‍, ബ്രേക്കിങ് സംവിധാനം, വൈദ്യുതി കുതിപ്പ്, അടിയന്തരമായി നിര്‍ത്താനുള്ള സംവിധാനം, എസി കോച്ചുകളെ ബന്ധിപ്പിക്കുന്ന സംവിധാനം, റെയില്‍യാത്രാ നിരീക്ഷണ നിയന്ത്രണ സംവിധാനം വാതിലുകളുടെ പ്രവര്‍ത്തനക്ഷമത തുടങ്ങിയവയെല്ലാം പരീക്ഷിച്ചു.
മെട്രോ സര്‍വീസ് വിപുലമാക്കാനാണ് 35 ട്രെയിനുകള്‍ ഉപയോഗിക്കുക. 15 എണ്ണം എക്‌സ്‌പോ 2020 യ്ക്കു വേണ്ടി സര്‍വീസ് നടത്തും. മെട്രോയുടെ ഇപ്പോഴത്തെ പുറംമോടിക്കും നിറത്തിനും മാറ്റം വരുത്താതെ സൗകര്യങ്ങള്‍ വര്‍ധിപ്പിച്ചും ചെറിയ മാറ്റങ്ങളിലൂടെ ഭംഗികൂട്ടിയുമാണ് പുതിയ ട്രെയിനുകള്‍ നിര്‍മിച്ചിരിക്കുന്നത്. മെട്രോയുടെ അവസാന കംപാര്‍ട്ട്‌മെന്റ് വനിതകള്‍ക്കും കുഞ്ഞുങ്ങള്‍ക്കുമാണ്. ആദ്യ കംപാര്‍ട്ട്‌മെന്റ് ഗോള്‍ഡ് ക്ലാസും മറ്റുള്ളവ സില്‍വര്‍ ക്ലാസുമാണ്. പുതിയ ട്രെയിനില്‍ 53 പേര്‍ക്കുകൂടി അധികമായി യാത്ര ചെയ്യാനാകും. ഇപ്പോഴത്തെ ശേഷി 643 ആണ്.
നിന്നു യാത്ര ചെയ്യുന്നവരുടെ സൗകര്യംകൂടി കണക്കിലെടുത്താണ് പുതിയ ലഗേജ് കംപാര്‍ട്ട്‌മെന്റ് രൂപകല്‍പന ചെയ്തിരിക്കുന്നത്. ആധുനിക ഡിജിറ്റല്‍ ഡിസ്‌പ്ലേ സിസ്റ്റമാണ് ഉപയോഗിച്ചിരിക്കുന്നത്. നിശ്ചയദാര്‍ഢ്യമുള്ളവര്‍ക്ക് പെട്ടെന്ന് ഇറങ്ങാനും കയറാനുമുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ടെന്ന് അല്‍ തായര്‍ വ്യക്തമാക്കി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.