Currency

ഷാര്‍ജ ഇന്റര്‍നാഷനല്‍ ചില്‍ഡ്രന്‍സ് ഫിലിം ഫെസ്റ്റിവല്‍ ഒക്ടോബര്‍ 14ന്

സ്വന്തം ലേഖകന്‍Tuesday, September 25, 2018 12:12 pm

ഷാര്‍ജ: ഷാര്‍ജ ഇന്റര്‍നാഷനല്‍ ചില്‍ഡ്രന്‍സ് ഫിലിം ഫെസ്റ്റിവെലിന്റെ ആറാം അധ്യായം ഒക്ടോബര്‍ 14ന് ആരംഭിക്കും. 54 ചലചിത്രങ്ങളുടെ ആദ്യ പ്രദര്‍ശനം ഉള്‍പ്പെടെ 150 ലേറെ പ്രദര്‍ശനങ്ങളാണ് ‘തിങ്ക് സിനിമ’ എന്ന പ്രമേയത്തില്‍ ഒരുങ്ങുന്ന മേളയിലുണ്ടാവുക. കുട്ടികള്‍ തയ്യാറാക്കിയതും കുഞ്ഞുങ്ങളുടെ മനസുവായിച്ച മുതിര്‍ന്നവര്‍ നിര്‍മിച്ചതുമായ ഒരു കൂട്ടം സിനിമകളായിരിക്കും മേളയില്‍ ഉണ്ടാവുക.

അഭയാര്‍ഥികളുടെ വേദനകള്‍ പ്രത്യേകം ചര്‍ച്ച ചെയ്യും എന്നതാണ് ഇക്കുറി മേളയുടെ പ്രത്യേകത. 14 മുതല്‍ 19 വരെ അല്‍ ജവാഹര്‍ റിസപ്ഷന്‍ ആന്റ് കണ്‍വെന്‍ഷന്‍ സെന്റര്‍ മേളക്ക് വേദിയാവും. ഇതിനു പുറമെ ഷാര്‍ജയുടെ വിവിധ കോണുകളില്‍ പൊതു പ്രദര്‍ശനങ്ങളും സഞ്ചരിക്കുന്ന ചലചിത്ര മേളയുമുണ്ടാവും. 40 ശില്‍പശാലകളില്‍ ലോകപ്രശസ്തരാണ് കുഞ്ഞുങ്ങളുടെ സംശയം തീര്‍ക്കാനും മാര്‍ഗ നിര്‍ദേശം നല്‍കാനുമായി എത്തുക.

ഇന്ത്യയില്‍ നിന്നുള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ നിന്ന് മേളയിലേക്ക് ചിത്രങ്ങളെത്തുന്നുണ്ട്. ഇന്ത്യയില്‍ നിന്നുള്ള ചിത്രങ്ങള്‍ മികച്ച നിലവാരം പുലര്‍ത്തുന്നവയാണ്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x