Currency

ദുബായില്‍ ക്രെയിന്‍ അപകടത്തില്‍ മലയാളി മരിച്ചു

സ്വന്തം ലേഖകന്‍Wednesday, September 26, 2018 1:21 pm

ദുബായ്: ദുബായില്‍ ക്രെയിന്‍ അപകടത്തില്‍ ചിയ്യാരം സ്വദേശി മരിച്ചു. തട്ടില്‍ ഉമ്പാവു കുഞ്ഞിപ്പാവുവിന്റെയും മേരിയുടെയും മകന്‍ റപ്പായിയാണ് (61) മരിച്ചത്. ദുബായ് നാഫിസ് ബസ്താന്‍ സ്റ്റീല്‍ കമ്പനിയിലെ ഉദ്യോഗസ്ഥനായിരുന്നു. കഴിഞ്ഞ 20ന് ജോലിക്കിടെ ക്രെയിന്‍ തകരാറിലായി പൊട്ടിവീണാണ് അപകടം.

ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ക്രെയിനിനടിയില്‍പ്പെടുകയായിരുന്നു. സംസ്‌കാരം ഇന്ന് നാലിന് ചിയ്യാരം വിജയമാത പള്ളിയില്‍. ഭാര്യ: ലൗലി. മക്കള്‍: റോസ്‌മേരി, റിനി, റോബിന്‍. മരുമക്കള്‍: ജിബു, സാന്റോ.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x