
ദുബായ്: മെട്രോ സ്റ്റേഷനുകളില്‍ ആര്‍ക്കെങ്കിലും ഹൃദയാഘാതം ഉണ്ടായാല്‍ അടിയന്തര രക്ഷയ്ക്ക് ആര്‍ടിഎ സൗകര്യമൊരുക്കുന്നു. ഹൃദയത്തിന്റെ പ്രവര്‍ത്തനം വീണ്ടെടുക്കാനുള്ള ഓട്ടമേറ്റഡ് എക്‌സ്റ്റേണല്‍ ഡിഫിബ്രിലേറ്റര്‍ എന്ന ഉപകരണം ഉള്‍പ്പെടെയുള്ള സുരക്ഷാ കിറ്റുകള്‍ സ്റ്റേഷനുകളില്‍ ഉണ്ടാകും.
ഹൃദയത്തിന്റെ താളപ്പിഴകള്‍ കണ്ടെത്താനും നേര്‍ത്ത വൈദ്യുത തരംഗങ്ങള്‍ ഉപയോഗിച്ച് പ്രവര്‍ത്തനം വീണ്ടെടുക്കാനുമുള്ള ഉപകരണമാണിത്. വൈദ്യസഹായത്തിനു കാത്തിരിക്കാതെ തന്നെ സ്റ്റേഷന്‍ മാസ്റ്റര്‍മാര്‍ക്ക് രോഗിയെ പരിചരിക്കാന്‍ ഇതോടെ സൗകര്യമൊരുങ്ങും. സ്റ്റേഷന്‍ മാസ്റ്റര്‍മാര്‍ക്ക് ദുബായ് കോര്‍പറേഷന്‍ ഫോര്‍ ആംബുലന്‍സ് സര്‍വീസസ് പ്രത്യേക പരിശീലനം നല്‍കി. കിറ്റ് ഉപയോഗിക്കുന്നതിന്റെ വിശദാംശങ്ങള്‍ ഉള്‍പ്പെടെയുള്ള റിപ്പോര്‍ട്ടുകള്‍ യഥാസമയം പരിശോധിക്കും.
ഇതിനു സ്മാര്‍ട് ലിങ്ക് മോണിറ്ററിങ് സംവിധാനം ഏര്‍പ്പെടുത്തി. ദുബായ് ട്രാം ഡിപ്പോയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഡിസംബറില്‍ ഈ സംവിധാനമൊരുക്കുമെന്നു റെയില്‍ ഏജന്‍സി സിഇഒ: അബ്ദുല്‍ മൊഹ്‌സിന്‍ ഇബ്രാഹിം യൂനസ് പറഞ്ഞു. തുടര്‍ന്ന് എല്ലാ സ്റ്റേഷനുകളിലും ലഭ്യമാക്കും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.