Currency

സ്തനാര്‍ബുദ പരിശോധന; ഒരു മാസം നീളുന്ന ക്യാംപെയ്‌ന് തുടക്കം

സ്വന്തം ലേഖകന്‍Monday, October 1, 2018 2:43 pm

അബുദാബി: പത്തു മിനിറ്റിനകം സ്തനാര്‍ബുദ പരിശോധന പൂര്‍ത്തിയാക്കാവുന്ന നൂതന സംവിധാനവുമായി അബുദാബി യൂനിവേഴ്‌സല്‍ ആശുപത്രി ഒരു മാസം നീളുന്ന സൗജന്യ ബോധവല്‍കരണ ക്യാംപെയ്‌ന് തുടക്കം കുറിക്കുന്നു. ഇന്നു മുതല്‍ ഈ മാസം 31 വരെയാണു ബോധവല്‍ക്കരണം.

അബുദാബിയില്‍ റിപ്പോര്‍ട്ട് ചെയ്ത 31.7 ശതമാനം അര്‍ബുദ രോഗങ്ങളില്‍ 22 ശതമാനവും സ്തനാര്‍ബുദമാണെന്നാണ് ആരോഗ്യവിഭാഗത്തിന്റെ കണ്ടെത്തല്‍.

എട്ടില്‍ ഒരു വനിതയ്ക്ക് സ്തനാര്‍ബുദം പിടിപെടുന്നുവെന്നാണു ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട്. ഈ കണ്ടെത്തലുകളാണ് ഒരു മാസം നീളുന്ന ബോധവല്‍ക്കരണ ക്യാംപെയ്‌നു തുടക്കം കുറിക്കാന്‍ ആശുപത്രിയെ പ്രേരിപ്പിച്ചതെന്നു യൂനിവേഴ്‌സല്‍ ആശുപത്രി സ്ഥാപകനും എംഡിയുമായ ഡോ. ഷബീര്‍ നെല്ലിക്കോട് പറഞ്ഞു.

വെള്ളി ഒഴികെയുള്ള ദിവസങ്ങളില്‍ രാവിലെ ഒന്‍പതു മുതല്‍ ഒരുമണി വരെയും വൈകിട്ട് അഞ്ചു മുതല്‍ ഒന്‍പതുവരെയുമാണു പരിശോധനയും ബോധവല്‍ക്കരണവും നടക്കുക.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x