Currency

ബഹുനില പാര്‍ക്കിങ് കേന്ദ്രങ്ങളില്‍ പണമടയ്ക്കാന്‍ നോല്‍ കാര്‍ഡ് സൗകര്യം

സ്വന്തം ലേഖകന്‍Monday, October 1, 2018 2:52 pm

ദുബായ്: ദുബായിലെ ബഹുനില പാര്‍ക്കിങ് കേന്ദ്രങ്ങളില്‍ നോല്‍കാര്‍ഡ് ഉപയോഗിച്ചു പണമടയ്ക്കാന്‍ സൗകര്യം. ഗുബൈബ, നായിഫ് റോഡ്, ഓള്‍ഡ് സബ്ക, ന്യൂ സബ്ക, റിഗ്ഗ റോഡ് എന്നീ അഞ്ചു പാര്‍ക്കിങ് കേന്ദ്രങ്ങളിലാണ് സൗകര്യമെന്ന് ഓട്ടമേറ്റഡ് ഫെയര്‍ കലക്ഷന്‍ സിസ്റ്റംസ് ഡയറക്ടര്‍ ഖാലിദ് അല്‍ അവാദി പറഞ്ഞു. കൂടുതല്‍ മേഖലകളിലേക്ക് പിന്നീട് വ്യാപിപ്പിക്കും. പാര്‍ക്കിങ് കേന്ദ്രങ്ങളില്‍ തിരക്കു കൂടിവരുന്ന സാഹചര്യത്തിലാണ് ആര്‍ടിഎ പുതിയ സംവിധാനം ഒരുക്കിയത്.

വാഹന പരിശോധനാ കേന്ദ്രങ്ങള്‍, റജിസ്‌ട്രേഷന്‍ ഓഫിസുകള്‍ എന്നിവിടങ്ങളിലെ ഫീസ് അടയ്ക്കാനും സാലിക് റീ ചാര്‍ജ് ചെയ്യാനുമടക്കം നോല്‍കാര്‍ഡുകള്‍ കൂടുതല്‍ സേവനങ്ങള്‍ക്ക് ഉപയോഗപ്പെടുത്താനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.

നോല്‍ കാര്‍ഡ് ഉപയോഗിച്ച് ആര്‍ടിഎ ഫീസുകളും പിഴയും അഞ്ചു സേവന കേന്ദ്രങ്ങളില്‍ അടയ്ക്കാന്‍ നേരത്തേ സൗകര്യമൊരുക്കിയിരുന്നു. ആര്‍ടിഎ ആപ്പുമായി ബന്ധിപ്പിച്ചു നിയര്‍ ഫീല്‍ഡ് കമ്യൂണിക്കേഷന്‍ (എന്‍എഫ്‌സി) വഴി പാര്‍ക്കിങ് ഫീസ് അടയ്ക്കാനും കഴിയും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x