
ദുബായ്: ദീര്‍ഘദൂര യാത്രയ്ക്കിടെ ട്രക്കുകള്‍ നിര്‍ത്തിയിടാനും ഡ്രൈവര്‍മാര്‍ക്കു വിശ്രമിക്കാനും നൂതന സൗകര്യങ്ങളോടുകൂടിയ രണ്ടു കേന്ദ്രങ്ങള്‍ നിര്‍മിക്കും. ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് റോഡിനു സമീപം ദുബായ് ഇന്‍ഡസ്ട്രിയില്‍ സിറ്റിയിലും എമിറേറ്റ്‌സ് റൗണ്ട് എബൗട്ടിനു സമീപം ദുബായ് ലാന്‍ഡിലും ആണു നിര്‍മിക്കുക.
വാഹനങ്ങളുടെ അറ്റകുറ്റപ്പണിക്കും റജിസ്‌ട്രേഷനുമുള്ള സൗകര്യം, കടകള്‍, റസ്റ്ററന്റുകള്‍, മോട്ടലുകള്‍ എന്നിവയോടുകൂടിയ വന്‍കേന്ദ്രങ്ങളാണ് ഒരുക്കുക. ഇതു സംബന്ധിച്ച കരാറില്‍ ആര്‍ടിഎയും എമിറേറ്റ്‌സ് ഡെസേര്‍ട് ഗ്രൂപ്പും തമ്മില്‍ ഒപ്പുവച്ചു. ദുബായില്‍ പൊതുസ്വകാര്യ പങ്കാളിത്തത്തോടെയുള്ള (പിപിപി) ആദ്യ സംരംഭമാണിത്. ദുബായില്‍ ട്രക്കുകള്‍ പ്രതിദിനം 1.45 ലക്ഷം ട്രിപ്പുകള്‍ നടത്തുന്നതായാണു കണക്ക്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.