Currency

യുഎസ് ആണവ ഊര്‍ജ അസി.സെക്രട്ടറി സ്ഥാനത്തേക്ക് ഇന്ത്യന്‍ വംശജയായ റിതാ ബരന്‍വാള്‍

സ്വന്തം ലേഖകന്‍Thursday, October 4, 2018 1:20 pm

വാഷിങ്ടണ്‍: ഇന്ത്യന്‍ വംശജയെ യുഎസ് ആണവോര്‍ജ വിഭാഗത്തിന്റെ സുപ്രധാന സ്ഥാനത്തേക്ക് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ശുപാര്‍ശ ചെയ്തു. ഇന്ത്യന്‍ വംശജയായ റിതാ ബരന്‍വാളിനെയാണ് ആണവോര്‍ജ വിഭാഗം അസിസ്റ്റന്റ് സെക്രട്ടറി സ്ഥാനത്തേക്കു ശുപാര്‍ശ ചെയ്തുകൊണ്ട് വൈറ്റ്ഹൗസ് ഉത്തരവു പുറത്തിറക്കിയത്.

ശുപാര്‍ശക്ക് അമേരിക്കന്‍ സെനറ്റിന്റെ അംഗീകാരം കൂടി ലഭിച്ചാല്‍ ആണവ സൗകര്യങ്ങളുടെ വികസനം, നടത്തിപ്പ് തുടങ്ങിയ ഒട്ടേറെ ചുമതലകള്‍ വഹിക്കേണ്ട സ്ഥാനത്തേക്കാണ് റിത എത്തിപ്പെടുക. എംഐടിയില്‍നിന്നു മെറ്റീരിയല്‍സ് സയന്‍സിലും എന്‍ഞ്ചിനീയറിങ്ങിലും ബിരുദം നേടിയ റിതാ ബരന്‍വാള്‍ മിഷിഗന്‍ സര്‍വകലാശാലയില്‍നിന്നു ഗവേഷണവും പൂര്‍ത്തിയാക്കിയിട്ടുണ്ട്. എംഐടി മെറ്റീരിയല്‍സ് ഗവേഷണ ലബോറട്ടറി ഉപദേശക, ആണവ പദ്ധതിയായ ‘ഗെയിന്‍’ന്റെ ഡയറക്ടര്‍ എന്നീ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x