Currency

യുകെയില്‍ ശമ്പളമില്ലാത്ത ജോലി ചെയ്യുന്നവരുടെ എണ്ണം പെരുകുന്നു

സ്വന്തം ലേഖകന്‍Friday, October 5, 2018 3:10 pm

ലണ്ടന്‍: പാചകം, ശുചീകരണം, കുട്ടികളെ നോക്കല്‍, തുടങ്ങിയ ശമ്പളമില്ലാത്ത ജോലികള്‍ ചെയ്യുന്ന യുകെക്കാരുടെ എണ്ണം പെരുകി വരുന്നുവെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ഇത് പ്രകാരം ഒരു ട്രില്യണ്‍ പൗണ്ടിന്റെ മൂല്യം വരുന്ന ജോലികളാണ് രാജ്യത്തുള്ളവര്‍ ശമ്പളമില്ലാതെ ചെയ്ത് വരുന്നത്. ഇത് യുകെയിലെ മാനുഫാക്ചറിംഗ്, റീട്ടെയില്‍ ഔട്ട്പുട്ടിനെ കവച്ച് വയ്ക്കുന്നുവെന്നും വ്യക്തമായിട്ടുണ്ട്. ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിറ്റിക്സ് ആണ് (ഒഎന്‍എസ്) ആണ് ഇത് സംബന്ധിച്ച കണക്കുകള്‍ പുറത്ത് വിട്ടത്.

അഡല്‍റ്റ് കെയര്‍, ലൗന്‍ഡ്രി, ഡ്രൈവിംഗ് തുടങ്ങിയ ജോലികളും ഇതില്‍ ഉള്‍പ്പെടുന്നത് 80 ശതമാനമായാണ് വര്‍ധിച്ചിരിക്കുന്നത്. 2005ല്‍ ഇത്തരം ജോലികളുടെ മൂല്യം 684.87ബില്യണ്‍ പൗണ്ടായിരുന്നുവെങ്കില്‍ 1.24 ട്രില്യണ്‍ പൗണ്ടായാണ് വര്‍ധിച്ചിരിക്കുന്നത്. റിപ്പോര്‍ട്ട് പ്രകാരം 18,932 പൗണ്ടാണ് ഇത്തരത്തില്‍ ജോലി ചെയ്യുന്ന ഓരോരുത്തര്‍ക്കും നഷ്ടം വന്നിരിക്കുന്നത്. യുകെയിലെ നോണ്‍ ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്‍ സെക്ടറില്‍ നിന്നുള്ള സംഭാവനയായ 1.04 ട്രില്യണ്‍ പൗണ്ടിനേക്കാള്‍ കൂടുതലാണിത്.

പെരുകുന്ന അണ്‍ പെയ്ഡ് പ്രൊഡക്ഷന്‍ ആക്ടിവിറ്റി ജിഡിപി പോലുള്ള റെഗുലര്‍ എക്കണോമിക് സ്റ്റാറ്റിക്സില്‍ നിന്നും ഒഴിവാക്കപ്പെടുന്നുവെന്നാണ് ഒഎന്‍എസ് വ്യക്തമാക്കുന്നത്. വയോജനങ്ങള്‍ വര്‍ധിച്ച് വരുന്ന ഒരു സമുഹത്തിലെ അഡല്‍റ്റ ്കെയര്‍ പ്രൊവിഷ്യന്‍ പോലുള്ള ജനസംഖ്യാപരമായ മാറ്റങ്ങള്‍ കണക്കാക്കുമ്പോള്‍ ഈ ഡാറ്റകള്‍ ആനുകാലിക പ്രാധാന്യമുള്ളതാണെന്ന്് ഒഎന്‍എസ് എടുത്ത് കാട്ടുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x