
ദുബായ്: വനിതകള്‍ക്കു പ്രത്യേകമായി രൂപകല്‍പന ചെയ്ത പിങ്ക് പവര്‍ബാങ്കുമായി ഫെല്‍ട്രോണ്‍. ലേഡീസ് ബാഗില്‍ ഒതുക്കിവയ്ക്കാന്‍ പറ്റുന്ന വലുപ്പവും ആകൃതിയും, പിങ്ക് കളറില്‍ ഉള്ള പൗച്ച്, പവര്‍ ബാങ്ക് തുറക്കുമ്പോള്‍ അകത്തു മുഖം നോക്കാന്‍ കണ്ണാടി. അത്യാവശ്യം മേക്ക് അപ് ചെയ്യാന്‍ ഇതു ധാരാളം. 6000 MPH പവര്‍ ഉള്ളതുകൊണ്ട് ഒറ്റ ചാര്‍ജിങ്ങില്‍ 2 പ്രാവശ്യം വരെ മൊബൈല്‍ ഫോണ്‍ ഫുള്‍ ആയി ചാര്‍ജ് ചെയ്യാം.
യുഎഇയില്‍ വിവിധ സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലകളില്‍ ഈ പിങ്ക് പവര്‍ ബാങ്ക് ലഭിക്കും. ആദ്യത്തെ 3 മാസം പ്രത്യേക ഓഫര്‍ വിലയ്ക്കാണു വില്‍പന. ഒരു വര്‍ഷത്തെ വാറന്റിയും ഉണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.