Currency

ദുബായ് എയര്‍പോര്‍ട്ടിലെ സ്മാര്‍ട്ട് ടണല്‍ സംവിധാനം വിജയകരം

സ്വന്തം ലേഖകന്‍Saturday, October 13, 2018 7:57 pm

ദുബായ്: ദുബായ് എയര്‍പോര്‍ട്ടില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഏര്‍പ്പെടുത്തിയ സ്മാര്‍ട്ട് ടണല്‍ സംവിധാനം വിജയകരം. ബയോമെട്രിക് സംവിധാനം വഴി യാത്രക്കാരുടെ വിവരങ്ങള്‍ പരിശോധിച്ച് ക്യത്യത ഉറപ്പുവരുത്തുന്നതാണ് സ്മാര്‍ട്ട് ടണല്‍ സംവിധാനം. ഇത് വൈകാതെ വിപുലീകരിക്കാനാണ് അധികൃതരുടെ തീരുമാനം.

സ്മാര്‍ട്ട് ടണല്‍ സംവിധാനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തും നിര്‍വഹിക്കും. എമിഗ്രേഷന്‍ യാത്രാ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ പാസ്പോര്‍ട്ടോ, എമിറേറ്റ്സ് ഐഡിയോ ആവശ്യമില്ല എന്നതാണ് പുതിയ സംവിധാനത്തിന്റെ പ്രത്യേകത. 15 സെക്കന്‍ഡിനകം യാത്രക്കാര്‍ക്ക് നടപടികള്‍ പൂര്‍ത്തിയാക്കി പുറത്തെത്താം.

ഇതിലൂടെ കടന്നു പോകുന്ന യാത്രക്കാരുടെ പാസ്പോര്‍ട്ടിന് ചുരുങ്ങിയത് 6 മാസത്തെ വാലിഡിറ്റി ഉണ്ടായിരിക്കണം. രണ്ടു കിയോസ്‌ക്കുകളാണ് ഇപ്പോള്‍ സ്ഥാപിച്ചിട്ടുള്ളത്. സ്മാര്‍ട്ട് ടണല്‍ സംവിധാനം വൈകാതെതന്നെ കൂടുതല്‍ വിപുലമാക്കാനാണ് തീരുമാനം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x