Currency

ഗാര്‍ഹിക തൊഴിലാളികളുടെ വിസാ നടപടികള്‍ക്ക് ഇനി സ്മാര്‍ട്ട് സംവിധാനം

സ്വന്തം ലേഖകന്‍Tuesday, October 16, 2018 2:55 pm

ദുബായ്: ഗാര്‍ഹിക തൊഴിലാളികളുടെ വിസ നടപടികള്‍ ലളിതമാക്കാന്‍ മനുഷ്യവിഭവശേഷി സ്വദേശിവല്‍ക്കരണ മന്ത്രാലയം സ്മാര്‍ട് സംവിധാനം ആരംഭിച്ചു. വിസ സേവനങ്ങള്‍ക്കുള്ള തദ്ബീര്‍ സെന്റര്‍ വഴിയാണ് സേവനങ്ങള്‍ ലഭ്യമാക്കുക. കുടുംബങ്ങള്‍ക്കും തൊഴിലുടമകള്‍ക്കും വ്യക്തിഗത വിസയില്‍ ഗാര്‍ഹിക തൊഴിലാളികളെ കൊണ്ടുവരാനാണ് പുതിയ സ്മാര്‍ട് സംവിധാനമെന്നു മന്ത്രാലയത്തിലെ ലേബര്‍ അഫയേഴ്സ് അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി ഖലീല്‍ ഖൂരി പറഞ്ഞു.

ആവശ്യമുള്ള തൊഴിലാളികളെ രാജ്യം തിരിച്ച് തിരഞ്ഞെടുക്കാന്‍ സാധിക്കും. ഓരോ തൊഴിലാളിയുടെയും വിദ്യാഭ്യാസ യോഗ്യത, തൊഴില്‍ പരിചയം എന്നിവ അടങ്ങിയ വിശദാംശങ്ങള്‍ വിസാ അപേക്ഷകനു കണ്ടെത്താനുമാകും. തദ്ബീര്‍ സെന്ററുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും അപേക്ഷകരുടെ അന്വേഷണങ്ങള്‍ക്കുള്ള മറുപടിയും ഇതിലൂടെ ലഭിക്കുമെന്ന് ഖലീല്‍ ഖൂരി പറഞ്ഞു. അധികൃതരുമായി നേരിട്ട് ഇടപെടാനാകുമെന്നതിനാല്‍ വിവരങ്ങള്‍ ഔദ്യോഗികമായിരിക്കും. അടുത്തയാഴച മുതല്‍ കൂടുതല്‍ സേവനങ്ങള്‍ ഉള്‍പ്പെടുത്തും.

തദ്ബീറില്‍ റജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കു നിയമനത്തിനും വിസാ മാറ്റത്തിനും നിയന്ത്രണം ഉണ്ടായിരിക്കും. മണിക്കൂര്‍, ദിവസം, ആഴ്ച അടിസ്ഥാനത്തില്‍ തൊഴിലാളികളെ നിയമാനുസൃതം കൈമാറാന്‍ കഴിയുന്നതാണ് പുതിയ സംവിധാനം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x