
ദുബായ്: ദുബായ് ഫിറ്റ്നസ് ചാലഞ്ച് ഈ മാസം 26 മുതല്‍ ആരംഭിക്കും. അടുത്തമാസം 24 വരെ നീണ്ടുനില്‍ക്കുന്ന ചാലഞ്ചില്‍ പങ്കെടുക്കാന്‍ വിദ്യാര്‍ഥികള്‍ മുതല്‍ എല്ലാവരും തയാറാകണമെന്ന് ദുബായ് കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ആവശ്യപ്പെട്ടു.
ദുബായ് ചാലഞ്ചിന്റെ മുന്നൊരുക്ക നടപടികള്‍ സജീവമാണ്. ഇത്തവണ 10 ലക്ഷം പേരെയാണു ലക്ഷ്യമിടുന്നത്. സമൂഹത്തില്‍ ആരോഗ്യ ശീലങ്ങള്‍ വളര്‍ത്തിയെടുക്കാന്‍ ശൈഖ് ഹംദാന്‍ പോയ വര്‍ഷം തുടക്കം കുറിച്ചതാണ് പദ്ധതി. എല്ലാ ഭാഗങ്ങളില്‍ നിന്നും നിറഞ്ഞ പിന്തുണയാണ്ചാലഞ്ചിന് ലഭിച്ചത്.
ദുബായിലെ വിവിധ കേന്ദ്രങ്ങളിലായി നടക്കുന്ന ഫിറ്റ്നസ് ചാലഞ്ചില്‍ ഇന്ത്യക്കാര്‍ ഉള്‍പ്പെടെ എല്ലാ വിദേശികളും താല്പര്യപൂര്വം പങ്കെടുക്കും. ചാലഞ്ച് വേദികളില്‍ പ്രവേശനം സൗജന്യമായിരിക്കും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.