
ലണ്ടന്‍: യുകെയിലെ പ്രൈവറ്റ് സ്കൂളുകളില്‍ നല്കുന്ന ഫീസിന് മേല്‍ 20 ശതമാനം വാറ്റ് നികുതി ചുമത്താന്‍ പദ്ധതിയിട്ട് ചാന്‍സലര്‍ ഫിലിപ്പ് ഹാമണ്ട് രംഗത്തെത്തി. ഈ 29ന് അവതരിപ്പിക്കുന്ന ബജറ്റില്‍ ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. പുതിയ നീക്കത്തിലൂടെ ട്രഷറിയിലേക്ക് 1.5 ബില്യണ്‍ പൗണ്ടിന്റെ കൂടുതല്‍ വരുമാനമുണ്ടാക്കാനാണ് ഹാമണ്ട് ലക്ഷ്യമിടുന്നത്.
വിവിധ മേഖലകള്‍ക്കുള്ള ഫണ്ടുകള്‍ വര്‍ധിപ്പിക്കാമെന്ന തന്റെ വാഗ്ദാനം നിറവേറ്റുന്നതിനാണ് ഹാമണ്ട് ഇത്തരത്തിലുള്ള കടുത്ത നീക്കങ്ങളുമായി മുന്നോട്ട് പോകുന്നതെന്നും സൂചനയുണ്ട്. നിലവിലെ അവസ്ഥയില്‍ സ്വകാര്യ വിദ്യാലയങ്ങളിലേക്ക് അടക്കുന്ന ഫീസിന് മേല്‍ 20 ശതമാനം നികുതി നല്‍കേണ്ടതില്ല. ഇവ ചാരിറ്റികളെന്ന നിലയില്‍ പ്രവര്‍ത്തിക്കുന്നതിനാലാണ് ഇതില്‍ നിന്നും ഒഴിവാക്കപ്പെട്ടിരിക്കുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.