Currency

ദുബായ് ടാക്‌സികളില്‍ ഇനി സൗജന്യ വൈഫൈ

സ്വന്തം ലേഖകന്‍Thursday, October 18, 2018 10:52 am

ദുബായ്: ദുബായ് ടാക്‌സികളില്‍ സൗജന്യ വൈഫൈ സംവിധാനം ഒരുക്കും. ഇതുസംബന്ധിച്ച ധാരണാപത്രത്തില്‍ ആര്‍ടിഎയും ടെലികോം കമ്പനിയായ ഡുവും തമ്മില്‍ ഒപ്പുവച്ചു. 10,800 ടാക്‌സികളില്‍ സേവനം ലഭ്യമാകും. ഇതിനുള്ള നടപടിക്രമങ്ങള്‍ക്ക് ഡു ഉടന്‍ തുടക്കം കുറിക്കും.

ഒരു വര്‍ഷത്തിനകം നടപ്പാക്കാനാകുമെന്നാണു പ്രതീക്ഷ. മൊബൈല്‍ ഫോണുകളിലും ടാബുകളിലും ഇന്റര്‍നെറ്റ് ലഭ്യമാകുന്നത് യാത്രക്കാര്‍ക്ക് ഏറെ സൗകര്യമാകുമെന്നു പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് ഏജന്‍സി സിഇഒ: അഹമ്മദ് ഹാഷിം ബെഹ്‌റൂസിയാന്‍ അറിയിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x