
ദുബായ്: നവംബര്‍ ഒന്നിന് പതാക ദിനം ആഘോഷിക്കാന്‍ രാജ്യത്തെ ജനങ്ങളോട് യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം ആഹ്വാനം ചെയ്തു. യു.എ.ഇ പ്രസിഡന്റായി ശൈഖ് ഖലീഫ ബിന്‍ സായിദ് ആല്‍ നഹ്‌യാന്‍ ചുമതലയേറ്റതിന്റെ ഓര്‍മക്കായാണ് പതാകദിനം ആഘോഷിക്കുന്നത്. നേരത്തെ ഇത് നവംബര്‍ മൂന്നിനായിരുന്നു ആഘോഷിച്ചിരുന്നത്.
യു.എ.ഇ പതാക ഐക്യത്തിന്റെയും പരമാധികാരത്തിന്റെയും ചിഹ്‌നമാണെന്നും ഇത് ഉടന്‍ ബഹിരാകാശത്ത് ഉയര്‍ത്തപ്പെടുമെന്നും ശൈഖ് മുഹമ്മദ് ട്വിറ്ററില്‍ കുറിച്ചു. പതാകദിനത്തില്‍ ഏഴ് എമിറേറ്റുകളിലെയും സര്‍ക്കാര്‍- സ്വകാര്യ സ്ഥഥാപനങ്ങളില്‍ രാജ്യത്തിന്റെ പതാക ഉയര്‍ത്തും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.