Currency

ബഹ്‌റൈനില്‍ ശക്തമായ കാറ്റും മഴയും

സ്വന്തം ലേഖകന്‍Tuesday, October 23, 2018 1:03 pm

മനാമ: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മഴ പെയ്തു. മനാമ, റിഫ, മുഹറഖ് തുടങ്ങിയ സ്ഥലങ്ങളില്‍ ഉച്ചയോടെയാണ് മഴയുണ്ടായത്. മഴയെത്തുടര്‍ന്ന് റോഡുകളില്‍ വെള്ളം നിറഞ്ഞു. മഴക്കൊപ്പം ശക്തമായ കാറ്റും വീശി. കാലാവസ്ഥ മാറ്റത്തിന്റെ ഭാഗമായാണ് ദിവസങ്ങളായി മഴ പെയ്യുന്നതെന്ന് കാലാവസ്ഥ നീരീക്ഷകര്‍ അറിയിച്ചിട്ടുണ്ട്.

ഇന്നും രാജ്യത്ത് കനത്ത മഴയുണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് ഗതാഗത, ടെലികമ്യൂണിക്കേഷന്‍ മന്ത്രാലയത്തിലെ ഡയറക്‌ടേറ്റ് ഓഫ് മെട്രോളജി അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. മഴക്കൊപ്പം ശക്തമായ ഇടിമിന്നലുകളുണ്ടാകാനുള്ള സാധ്യതയുമുണ്ട്. കാറ്റില്‍ ഒന്നുമുതല്‍ മൂന്ന് അടിവരെ സമുദ്രത്തിരമാലകള്‍ ഉയര്‍ന്നേക്കുമെന്നും അധികൃതര്‍ സൂചന നല്‍കി. കൂടിയ താപനില 35 ഡിഗ്രി സെല്‍ഷ്യസും കുറഞ്ഞത് 25 ഡിഗ്രി സെല്‍ഷ്യസുമായിരിക്കും. ഹുമിഡിറ്റി 90 ശതമാനവും കുറഞ്ഞത് 40 ശതമാനവുമായിരിക്കും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x