Currency

യു.എ.ഇ പ്രഖ്യാപിച്ച പൊതുമാപ്പ് തീരാന്‍ ഇനി അഞ്ചുനാള്‍ മാത്രം

സ്വന്തം ലേഖകന്‍Saturday, October 27, 2018 2:48 pm

ദുബായ്: അനധികൃത താമസക്കാര്‍ക്കായി യു.എ.ഇ പ്രഖ്യാപിച്ച പൊതുമാപ്പിന് ഇനി അഞ്ചു നാളുകള്‍ കൂടി. നിയമനടപടി പൂര്‍ത്തിയാക്കി എല്ലാ അനധികൃത കുടിയേറ്റക്കാരും ഈ മാസം 31നു മുമ്പ് രാജ്യം വിടണമെന്നാണ് അധികൃതര്‍ നല്‍കുന്ന മുന്നറിയിപ്പ്.

മൂന്നു മാസത്തേക്ക് യു.എ.ഇ പ്രഖ്യാപിച്ച പൊതുമാപ്പാണ് ഈ മാസം 31 ഓടെ അവസാനിക്കുന്നത്. നിയമലംഘകരായി യു.എ.ഇയില്‍ കഴിയുന്നവര്‍ക്ക് രാജ്യം വിട്ടുപോകാനുള്ള അവസാനത്തെ അവസരമാണിതെന്നും രാജ്യം വിടുകയോ താമസം നിയമവിധേയമാക്കുകയോ ചെയ്യാത്തവര്‍ക്ക് കടുത്ത ശിക്ഷയുണ്ടാകുമെന്നും ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് അതോറിറ്റി അറിയിച്ചു.

പൊതുമാപ്പ് കാലാവധിനീട്ടില്ലെന്നും നിയമലംഘകര്‍ എത്രയും വേഗം പൊതുമാപ്പ് ഉപയോഗപ്പെടുത്താന്‍ മുന്നോട്ടുവരണമെന്നുമാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. പുതിയ ജോലി കണ്ടെത്താനായി ആറു മാസത്തെ താല്‍ക്കാലിക വീസയും നല്‍കുന്നു എന്നതാണ് ഇത്തവണ പൊതുമാപ്പിന്റെ പ്രത്യേകത. മറ്റു ജോലികളിലേക്ക് മാറാനും സൗകര്യം ഒരുക്കിയത് ആയിരങ്ങള്‍ക്ക് തുണയായി. ആയിരങ്ങള്‍ പൊതുമാപ്പ് പ്രയോജനപ്പെടുത്തി നാട്ടിലേക്ക് മടങ്ങിയിട്ടുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x