Currency

പതിനഞ്ചാം വാര്‍ഷികം; എയര്‍ അറേബ്യ 100 വിമാനങ്ങള്‍ വാങ്ങുന്നു

സ്വന്തം ലേഖകന്‍Monday, October 29, 2018 11:33 am

ഷാര്‍ജ: ഗള്‍ഫിലെ ആദ്യത്തെ ചെലവ് കുറഞ്ഞ വിമാന കമ്പനിയായ എയര്‍ അറേബ്യ 100 വിമാനങ്ങള്‍ കൂടി വാങ്ങുന്നു. കമ്പനിയുടെ പതിനഞ്ചാം വാര്‍ഷികത്തിലാണ് എയര്‍ അറേബ്യ അധികൃതര്‍ ഇക്കാര്യം അറിയിച്ചത്. എയര്‍ അറേബ്യയുടെ പുതിയ ബ്രാന്‍ഡ് ഐഡന്റിയും പുതിയ വിമാനവും ചടങ്ങില്‍ പ്രഖ്യാപിച്ചു.

പതിനഞ്ചാം വാര്‍ഷികത്തില്‍ എയര്‍ അറേബ്യ അതിന്റെ രൂപവും ഭാവവും മാറുകയാണ്. വാര്‍ഷികകാഘോഷത്തിന്റെ ഭാഗമായി നടന്ന ചടങ്ങില്‍ പുതിയ ബ്രാന്‍ഡ് ഐഡന്റിയും പുതിയ വിമാനവും അധികൃതര്‍ പരിചയപ്പെടുത്തി. മോഡേണ്‍ നോമാഡ്, ആധുനിക നാടോടി എന്ന ആശയത്തിലാണ് പുതിയ ബ്രാന്‍ഡ് ഐഡന്റിറ്റി രൂപപ്പെടുത്തിയിരിക്കുന്നത്.

ഇന്ത്യയിലേക്ക് അടക്കം പുതിയ റൂട്ടുകളുടെ പ്രഖ്യാപനവും താമസിയാതെയുണ്ടാകും. നിലവില്‍ 60 വിമാനങ്ങളുള്ള കമ്പനി ഒരു വര്‍ഷത്തിനകമാണ് നൂറ് വിമാനങ്ങള്‍ക്ക് ഓര്‍ഡര്‍ നല്‍കുക. പഴയ വിമാനങ്ങള്‍ക്ക് പകരം പുതിയവ എത്തിക്കാനാണ് ലക്ഷ്യമിടുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x