
ഷാര്‍ജ: യുഎയില്‍ അതിശക്തമായ മഴ. ഫുജൈറ, ഷാര്‍ജ, അബുദാബി, റാസല്‍ഖൈമ തുടങ്ങിയ ഇടങ്ങളിലാണ് ശക്തമായ മഴ പെയ്തത്. ഇവിടങ്ങളിലെ നദികള്‍ കരകവിഞ്ഞൊഴുകുകയാണെന്നാണ് റിപ്പോര്‍ട്ട്.
ഫുജൈറയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 102.8 മില്ലിമീറ്റര്‍ മഴയാണ് ലഭിച്ചത്. 1977നു ശേഷമുള്ള ഏറ്റവും ശക്തമായ മഴയാണ് ഇതെന്നാണ് കാലാവസ്ഥാ നിരീക്ഷണ വിഭാഗം വ്യക്തമാക്കുന്നത്.
അടുത്ത ദിവസങ്ങളിലും മഴ തുടരുമെന്നാണ് അധികൃതര്‍ നല്കുന്ന വിവരം. കടല്‍ പ്രക്ഷുബ്ധമായിരിക്കുമെന്നും 10 അടിയോളം തിരമാലകള്‍ ഉയരാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നല്കിയ കാലാവസ്ഥാ നിരീക്ഷ വിഭാഗം ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്നും അറിയിച്ചിട്ടുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.