Currency

കവനയുടെ ഒഴിവിലേക്ക് ഇന്ത്യന്‍ വംശജക്ക് സാധ്യത

സ്വന്തം ലേഖകന്‍Wednesday, October 31, 2018 11:22 am

വാഷിങ്ടണ്‍: ഏറെ വിവാദങ്ങള്‍ക്കു ശേഷം സുപ്രീംകോടതി ജഡ്ജിയായി നിയമിതനായ ബ്രെറ്റ് കവനയുടെ ഒഴിവിലേക്ക് ഡി.സി സര്‍ക്യൂട്ട് കോര്‍ട്ട് ജഡ്ജിയായി ഇന്ത്യന്‍ വംശജയെത്തിയേക്കും. നിലവില്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് റെഗുലേറ്ററി അഫയേഴ്‌സ് ഓഫിസില്‍ അഡ്മിനിസ്‌ട്രേറ്ററായ നവോമി ജഹാംഗീര്‍ റാവുവിനാണ് (45) സാധ്യത കല്‍പിക്കപ്പെടുന്നത്.

ഈ പദവിയിലേക്കായി നവോമിയെ യു.എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് അഭിമുഖം നടത്തിക്കഴിഞ്ഞു. നിയമിക്കപ്പെട്ടാല്‍ ശ്രീനിവാസനുശേഷം യു.എസ് ഫെഡറല്‍ കോര്‍ട്ടിലെത്തുന്ന ഇന്ത്യന്‍ വംശജയാവും നവോമി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x