Currency

ഡ്രൈവിങ്ങിനിടെ സെല്‍ഫിയെടുത്താല്‍ 800 ദിര്‍ഹം പിഴ

സ്വന്തം ലേഖകന്‍Wednesday, October 31, 2018 3:22 pm

ദുബായ്: ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണില്‍ സെല്‍ഫി എടുത്താല്‍ 800 ദിര്‍ഹം പിഴ ഈടാക്കും. ലൈസന്‍സില്‍ 4 ബ്ലോക് പോയിന്റുകള്‍ പതിയുകയും ചെയ്യും. അപകടസാധ്യത കൂട്ടുമെന്നതിനാല്‍ നടപടികള്‍ ശക്തമാക്കുമെന്ന് ആര്‍ടിഎ വ്യക്തമാക്കി. സെല്‍ഫിയെടുക്കുമ്പോള്‍ വാഹനമോടിക്കുന്നവരുടെ ശ്രദ്ധ കുറയുമെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. ഫോണ്‍ ചെയ്യാനോ എസ്എംഎസ് സന്ദേശങ്ങള്‍ അയയ്ക്കാനോ ശ്രമിക്കരുതെന്നും നിര്‍ദേശമുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x