
ദുബായ്: നൂതന സംവിധാനങ്ങളോടെ അല്‍ ലിസൈലിയില്‍ അറവുശാല തുറന്നു. മുനിസിപ്പാലിറ്റി ഡയറക്ടര്‍ ജനറല്‍ ദാവൂദ് അല്‍ ഹാജിരി ഉദ്ഘാടനം നിര്‍വഹിച്ചു. രാവിലെ 7.00 മുതല്‍ രാത്രി 7.00 വരെയാണു പ്രവര്‍ത്തനം. വെള്ളിയാഴ്ചകളില്‍ രാവിലെ 7.00 മുതല്‍ ഉച്ചയ്ക്ക് 11.00 വരെ.
ഹരിതമന്ദിര മാനദണ്ഡങ്ങള്‍ പാലിച്ചു നിര്‍മിച്ച ഇവിടെ മൃഗങ്ങളുടെ ആരോഗ്യപരിശോധനയ്ക്കും മാലിന്യങ്ങള്‍ നീക്കം ചെയ്യാനുമെല്ലാം കേന്ദ്രീകൃത സംവിധാനം ഒരുക്കിയിട്ടുണ്ട്. ജീവനക്കാരുടെ സഹായമില്ലാതെ തന്നെ മാലിന്യങ്ങള്‍ പ്രത്യേക കേന്ദ്രത്തിലേക്കു നീക്കാനാകും. ശുചിത്വമില്ലായ്മ സെന്‍സറുകള്‍ കണ്ടെത്തും. കശാപ്പു ചെയ്ത മൃഗങ്ങളെ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്ന പെട്ടികളിലേക്കു മാറ്റും. മധ്യപൂര്‍വദേശത്ത് ഇത്തരമൊരു സംവിധാനം ഇതാദ്യമാണ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.