Currency

ഷാര്‍ജ എമിറേറ്റിലെ ഇന്ത്യന്‍ സംരഭകരുടെ നിക്ഷേപത്തില്‍ വന്‍ വര്‍ധന

സ്വന്തം ലേഖകന്‍Sunday, November 4, 2018 12:14 pm

ഷാര്‍ജ: ഷാര്‍ജ എമിറേറ്റിലെ ഇന്ത്യന്‍ സംരഭകരുടെ നിക്ഷേപത്തില്‍ വന്‍ വര്‍ധന. കഴിഞ്ഞവര്‍ഷം ഇന്ത്യന്‍ വ്യവസായികള്‍ ആയിരത്തിഇരുന്നൂറു കോടി ദിര്‍ഹത്തിന്റെ നിക്ഷേപം ഷാര്‍ജയില്‍ നടത്തിയതെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യ, യുഎഇ പങ്കാളിത്ത ഉച്ചകോടിയില്‍ ഷാര്‍ജ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രിയാണ് റിപ്പോര്‍ട്ട് അവതരിപ്പിച്ചത്.

ഇന്ത്യ യുഎഇ ഉഭയകക്ഷി ബന്ധം വ്യാപാര വ്യവസായ മേഖലകളില്‍ ഉണര്‍വു പകര്‍ന്നതായാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ഹംറിയ ഫ്രീസോണില്‍ കഴിഞ്ഞവര്‍ഷം റജിസ്റ്റര്‍ ചെയ്ത 7,000 കമ്പനികളില്‍ ഭൂരിഭാഗവും ഇന്ത്യന്‍ നിന്നുള്ളവയാണ്. മറ്റു ഫ്രീസോണുകളിലും ഇന്ത്യന്‍ കമ്പനികളുടെ സാന്നിധ്യം വര്‍ധിച്ചിട്ടുണ്ട്. ചേംബറില്‍ 16,500 ലേറെ കമ്പനികള്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

അതേസമയം, കൂടുതല്‍ ഇളവുകളും സൗകര്യങ്ങളുമായി ഇന്ത്യന്‍ കമ്പനികളെ ഷാര്‍ജ സ്വാഗതം ചെയ്യുന്നതായി എസ്.സി.സി.ഐ സെക്കന്‍ഡ് വൈസ് ചെയര്‍മാന്‍ വലീദ് അബ്ദുല്‍ റഹ്മാന്‍ ബുഖാതിര്‍ പറഞ്ഞു. കൂടുതല്‍ കമ്പനികള്‍ വരുന്നത് ഇന്ത്യക്കാരുടെ തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x